തിരുവനന്തപുരം.കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ പേരിലുളള അറിയിപ്പിനെക്കുറിച്ച് വിശദീകരണവുമായി സംഘടന . കേന്ദ്രസർക്കാരിന്റെ അട്ടിമറി പരിപാടിയെന്ന് അറിയിപ്പിൽ സൂചിപ്പിച്ചത് പദ്ധതിയെ അനുകൂലിക്കാത്തത് കൊണ്ടാണെന്ന് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പറഞ്ഞു .

പദ്ധതി സദുദ്ദേശമാണെന്ന് തോന്നുന്നില്ല . ആശങ്കയും ഉത്കണ്ഠയും ഉണ്ട് . പദ്ധതിയെ അനുകൂലിക്കുന്നില്ലെങ്കിലും യുവാക്കൾ അപേക്ഷ അയക്കണമെന്നാണ് നോട്ടീസിലൂടെ അറിയിച്ചതെന്ന് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു .