ക്രൂരപീഡനത്തിനൊടുവിൽ മോചനം; കുവൈറ്റ് മനുഷ്യക്കടത്തിനിരയായ യുവതി നാട്ടിലെത്തി

Advertisement

കൊച്ചി: അതിക്രൂരമായ പീഡനങ്ങൾക്കൊടുവിൽ കുവൈറ്റിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ തടങ്കലിലായിരുന്ന യുവതിക്ക് മോചനം.
ഇന്ന് ഉച്ചയോടെ ചെറായി സ്വദേശിനിയായ യുവതി നാട്ടിൽ തിരിച്ചെത്തി. കുവൈറ്റിൽ താൻ കൊടിയ പീഡനങ്ങളാണ് അനുഭവിച്ചതെന്ന് യുവതി പറഞ്ഞു.

കുടുംബത്തെ കരകയറ്റാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി ഏപ്രിൽ 14 നാണ് ചെറായി സ്വദേശിനിയായ യുവതി കുവൈറ്റിലേക്ക് പ്രതീക്ഷയുടെ വിമാനം കയറിയത്. കുട്ടികളെ നോക്കുന്ന ജോലി എന്ന നിലയിലാണ് കുവൈറ്റിലേക്ക് പോകുന്നത്. എന്നാൽ തുടർച്ചയായ മൂന്നുമാസം നേരിട്ടത് കൊടിയ പീഡനം.

യുവതി മാനസികമായും ശാരീരികമായും പീഢനങ്ങൾ അനുഭവിക്കുന്നതായി കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് എംബസി അധികൃതരുടെ ഇടപെടലിലൂടെ മോചനം സാധ്യമായത്. മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. നാട്ടിലെത്തിയാൽ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഏജന്റ് പറഞ്ഞു. തെളിവുകൾ പുറത്ത് പോകാതിരിക്കാൻ
ഫോണിലെ മുഴുവൻ വിവരങ്ങളും നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതായും യുവതി വ്യക്തമാക്കി. ജീവന് ഭീഷണി ഉള്ളതിനാൽ പരാതി നൽകുന്നില്ലെന്നാണ് കുടുംബം പറയുന്നത്.

Advertisement