മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ്, കടം കയറി നശിച്ചു, എത്ര കിട്ടിയാലും ഇവർക്ക് പൈസയോടുള്ള ആർത്തി തീരില്ല

Advertisement

കൊച്ചി:മലയാള സിനിമയിൽ തങ്ങളെ പോലുള്ളവർക്ക് യാതൊരു വിലയുമില്ലെന്ന് നിർമ്മാതാവ് ഗിരീഷ് ലാൽ. മോഹൻലാലിനേയും പൃഥ്വിരാജിനേയും പോലുള്ള വലിയ താരങ്ങളെ വച്ച് സിനിമയൊരുക്കിയ താനിന്ന് ജീവിക്കുന്നത് വാടക വീട്ടിലാണെന്നും ഈ സ്ഥിതിയിലാകാൻ തനിക്ക് സംഭവിച്ചത് എന്താണെന്നും തുറന്നുപറയുന്നു അദ്ദേഹം. വസ്തുവും സ്ഥലവുമൊക്കെ സിനിമയിൽ വന്നപ്പോൾ തന്നെ നഷ്ടപ്പെട്ടു. എന്റെ മാത്രമല്ല മലയാളസിനിമയിലെ 99 ശതമാനം നിർമ്മാതാക്കളും വളറെ പരിതാപകരമായ അവസ്ഥയിലാണ്. കുറേ പ്രശ്നങ്ങൾ ഞങ്ങളുടെ ഭാഗത്തു തന്നെയുണ്ട്.

ഞാൻ അഞ്ച് സിനിമ നിർമ്മിച്ചയാളാണ്. പത്ത് സിനിമ എടുത്തുവെന്നിരിക്കട്ടെ, പെട്ടെന്ന് വീണുപോയി, അല്ലെങ്കിൽ രണ്ട് മൂന്ന് വർഷമായി ഇൻഡസ്ട്രിയിലില്ല, ജീവിച്ചിരിക്കുന്നുവോ എന്ന് പോലും ആരും അന്വേഷിക്കില്ല എന്നാണ് ഗിരീഷ് ലാൽ പറയുന്നത്.

മോഹൻലാലിനെ വച്ച് രണ്ട് സിനിമയെടുത്തു, പൃഥ്വിരാജിനെ വച്ച് സിനിമയെടുത്തു, ശ്രീനിയേട്ടനെ വച്ച് സിനിമയെടുത്തു, ഇയാൾ ഇപ്പോൾ എവിടെയാണെന്ന് അന്വേഷിക്കുന്ന ഒരു ഫോൺകോൾ പോലും മലയാള സിനിമയിൽ നിന്നും ഉണ്ടാകില്ല. പൈസയുണ്ടോ സിനിമയുണ്ട്. പൈസയില്ലെങ്കിൽ വീട്ടിലിരിക്കാം. ഞാൻ കടക്കാരൻ ആയാൽ എന്റെ വീട്ടുകാർ അനുഭവിക്കും, പക്ഷെ ഇവരൊന്നും നോക്കില്ല.

പണ്ട് നിർമ്മാതാവിന് നഷ്ടം വന്നാൽ പ്രേം നസീർ വിളിച്ച് സിനിമ കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ മലയാള സിനിമയിൽ അങ്ങനൊരു കാലമുണ്ടാകുമെന്ന് തോന്നുന്നില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കില്ല. നമ്മൾ വിളിച്ചാലോ അവൻ പൈസ ചോദിക്കാൻ വിളിക്കുകയായിരിക്കുമെന്ന് കരുതി ഫോൺ എടുക്കത്തുമില്ല. മലയാള സിനിമയുടെ ശാപമാണ്. എത്ര കിട്ടിയാലും ഇവർക്ക് പൈസയോടുള്ള ആർത്തി തീരില്ല. അദ്ദേഹം പറഞ്ഞു.

Advertisement