കോഴിക്കോട്:
ഉപയോഗശൂന്യമായ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം. പോസ്റ്റ് മറിഞ്ഞുവീണ് ബൈക്ക് യാത്രികൻ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ(22)ആണ് മരിച്ചത്. കോഴിക്കോട് നടുവട്ടത്താണ് അപകടം നടന്നത്. കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.