തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച മൂന്ന് പ്രതികൾക്കും ജാമ്യം. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് ജാമ്യവും സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് അനുവദിച്ചത്. ഫർസീനും നവീനും റിമാൻഡിലാണ്. സുജിത് നാരായണൻ ഒളിവിലായിരുന്നു. 
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ അതീവ സുരക്ഷയുള്ള വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കവും ഇവരുടെ ഭാഗത്ത് നിന്നുണ്ടായെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇപി ജയരാജനാണ് മുഖ്യമന്ത്രിയുടെ സമീപത്തേക്ക് എത്തുന്നതിൽ നിന്ന് ഇവരെ തടഞ്ഞത്.