കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി തൂണ് ദേഹത്തേക്ക് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശി അർജുൻ (20) ആണ് മരിച്ചത്. ജീവനക്കാർ പഴയ വൈദ്യുതി തൂണ് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിന് ഇടയാക്കിയത് കെഎസ്ബിയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിരക്കുള്ള റോഡിലേക്ക് പോസ്റ്റ് ചുവടെ മുറിച്ചിടുകയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നതിന്. ഇതിനിടയിൽ അതിലൂടെ വന്ന അർജുന്റെ ബൈക്കിന് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. അർജുൻ തത്സമയം മരിച്ചു.