കൊച്ചി:
സ്വർണക്കടത്ത് കേസ് പ്രതിയും സ്വപ്‌നയുടെ നിലവിലെ പങ്കാളിയുമായ പി എസ് സരിത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു. മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിലാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. എറണാകുളം പോലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ഗൂഢാലോചന കേസിൽ സ്വപ്‌നയും പി സി ജോർജുമാണ് പ്രതികൾ
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ എന്നിവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്കുണ്ടെന്ന് സ്വപ്‌ന ആരോപണമുന്നയിച്ചിരുന്നു. ഇത് രഹസ്യമൊഴിയായും സ്വപ്‌ന നൽകി. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു വെളിപ്പെടുത്തലെന്ന രീതിയിൽ സ്വപ്‌ന ആരോപണം ഉന്നയിച്ചത്
സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സർക്കാർ ഉറപ്പിക്കുന്നത്. തുടർന്നാണ് കെ ടി ജലീൽ പരാതി നൽകിയത്.