പത്തനംതിട്ട :തൊണ്ടി മുതലായ ഫോണിൽ നിന്നും ലഭിച്ച നമ്പരുകൾ ഉപയോഗിച്ച് സ്ത്രീകളെ പോലീസുകാരൻ ശല്ല്യപ്പെടുത്തിയതായി പരാതി.പത്തനംതിട്ട സ്റ്റേഷനിലെ സിപിഒക്കെതിരെയാണ് പരാതി ഉയർന്നത്.തൊണ്ടി മുതലായ ഫോണുകളിൽ നിന്നും സ്ത്രീകളുടെയും പെൺകുട്ടികളുടെയും നമ്പർ ശേഖരിച്ച് രാത്രികാലങ്ങളിലടക്കം ശല്യപ്പെടുത്തുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.പരാതിയെ തുടർന്ന് ഇയാളുടെ ഫോൺ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തു.ഇയ്യാൾക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്