നെടുമങ്ങാട്.ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ കോൺഗ്രസ്‌ നേതാവും കെപിസിസി സെക്രട്ടറിയുമായ അഡ്വ. ബി ആർ എം ഷഫീറിനെതിരെ പൊലീസ് കേസ്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന സ്ത്രീയാണ് പരാതി നൽകിയത്.അഭിഭാഷകനറിയാതെ വക്കീൽ ഫീസായി നൽകിയ പണം തട്ടിയെടുത്തെന്നാരോപിച്ച് ബി.ആർ.എം ഷഫീറും ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു.

ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിലാണ് കോൺഗ്രസ്‌ നേതാവും കെപിസിസി സെക്രട്ടറിയുമായ അഡ്വ. ബി ആർ എം ഷഫീറിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്.അഡ്വക്കറ്റ് ക്ലാർക്കായി ഷഫീറിന്റെ ഓഫീസിൽ 10 വർഷത്തോളമായി ജോലി ചെയ്യുന്ന സജിത കുമാരിയാണ് പോലീസിൽ പരാതി നൽകിയത്.ഓഫീസിൽ വച്ച് അസഭ്യം വിളിക്കുകയും ദേഹത്ത് പിടിച്ച് തള്ളിയതായും പരാതിയിൽ പറയുന്നു.
ഷെഫീർ നൽകിയ പരാതിയിൽ വനിത ക്ലർക്കിനെതിരെയും നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.താൻ അറിയാതെ ക്ലർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് പരാതി.ഷെഫീർ പരാതി നൽകിയ ശേഷമാണ് ക്ലർക്ക് പൊലിസിനെ സമീപിക്കുന്നത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ബി.ആർ.എം ഷെഫീർ.
ബി ആർ എം ഷഫീറിനെതിരെ അഡ്വക്കറ്റ് ക്ലാർക്കായി ജോലി ചെയ്ത വനിത നൽകിയ പരാതി ഗൗരവമുള്ളതാണെന്നും,ഷഫീറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.