മുംബൈ.പുനലൂര്‍ സ്വദേശിനി മുംബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. നവി മുംബൈ, റയ്ഗഡ് ജില്ലയിലെ കോണ്‍ വില്ലേജിനടുത്ത് ഇന്ത്യാ ബുള്‍സില്‍ താമസിക്കുന്ന അമിതി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയുമായ ഐറിന് സൂസന് ജോസഫ് (19) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചിന് കോളജിലെക്ക് ആവശ്യമായ പഠന സാമഗ്രികള്‍ വാങ്ങാന്‍ പന്‍വേലില്‍ പോയി മടങ്ങി വരുന്ന സമയത്ത്. പുണെ ഹൈവേയില്‍ കോണ്‍ വില്ലേജിനടുത്തു വച്ച് ഇരുചക്രവാഹനം അപകടത്തില്‍ പെടുകയായിരുന്നു, ഉടന്‍ തന്നെ നാട്ടുകാര്‍ ഗാന്ധി ഹോസ്പിറ്റലില്‍ എത്തിച്ചു, പ്രഥമ ശുശ്രുഷ നല്കിയ ശേഷം സി.ബി.ഡി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 08:30 യോടു കൂടി മരിച്ചു.
മാതാപിതാക്കള്‍ വിദേശത്തു നിന്ന് എത്തിയതിനു ശേഷം ഇന്നലെ ഉച്ചയോടു കൂടി പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ഇളയസഹോദരി വിദേശത്തു നിന്നും എത്തേണ്ടതിനാല്‍ മൃതദേഹം ഇപ്പോള്‍ മുംബൈയില്‍ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയുമാണ്.
നാളെ (വെള്ളിയാഴ്ച) ഉച്ചയോടു കൂടി മൃതദേഹം വിമാന മാര്‍ഗ്ഗം നാട്ടില്‍ എത്തിക്കും ശനിയാഴ്ച സംസ്കാരം നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു.