തിരുവനന്തപുരം.ആര്‍എസ്എസ് വേദി പങ്കിട്ട വിഷയത്തില്‍ കെ.എന്‍.എ.ഖാദറിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി.
പ്രതിമാ അനാച്ഛാദന കര്‍മ്മത്തില്‍ എന്ത് എതിര്‍പ്പാണ് ഉയര്ത്താനുള്ളതെന്ന് കുമ്മനം രാജശേഖരന് ചോദിച്ചു. എന്ത് തെറ്റാണ് കെ.എന്‍എ ഖാദര്‍ ചെയ്തത്. സംഭവം വിവാദമാക്കേണ്ട കാര്യമില്ല.
വിവാദമാക്കുന്നവര്‍ക്ക് സങ്കുചിത നിക്ഷിപ്ത താല്പര്യമാണുള്ളത്. കെ.എന്‍എ ഖാദര്‍ ഉജ്വലമായ വ്യക്തിത്വം. ഖാദര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ദേശീയ താല്പര്യം. അതിന് മതമില്ല, ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തോടൊപ്പം ബിജെപിയുണ്ടാകുമെന്നും കുമ്മനം വ്യക്തമാക്കി