കൊച്ചി. അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈകോടതി വിധി. പ്രതിളായ ഫാ തോമസ് കോട്ടൂര്‍ സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കാണ് ജാമ്യം. അഞ്ചു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.കേസ് വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്.

മതിയായ തെളിവുകളില്ലാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്
വസ്തുതകൾ വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവുണ്ടായെന്നും ചൂണ്ടിക്കാട്ടി ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞ ത്. കോട്ടയം പയസ് ടെൻത് കോൺവെൻറ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.