courtesy. martin joseph koottummel, kidilan trolls, fb

2022 ജൂൺ 23 വ്യാഴം

BREAKING NEWS

👉മഹാരാഷ്ട്രയിൽ സസ്പെൻസ് തുടരുന്നു .മൂന്ന് എം എൽ എ മാർ കൂടി ഗുവഹാത്തിയിൽ

👉 കെ.റെയിൽ ജനസമക്ഷം പരിപാടി ഇന്ന്

👉 കെ.എൻ എ ഖാദറിനോട് വിശദീകരണം തേടി മുസ്ലീം ലീഗ് നേതൃത്വം.

👉 നാഷണൽ ഹെറാൾഡ്: അനാരോഗ്യം മൂലം ഹാജരാകാനാകില്ല എന്ന സോണിയാ ഗാന്ധിയുടെ കത്ത് ഇഡി അംഗീകരിച്ചു.

👉 സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയ കേസിൽ സരിതാ നായർ ഇന്ന് രഹസ്യ മൊഴി നൽകും.

👉 ഇ ഡി ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യും

👉 രാജ്യത്ത് ആറ് സംസ്ഥാനങ്ങളിൽ 3 ലോക്സഭാസീറ്റ് കളിലേക്കും, ഏഴ് നിയമസഭാ സീറ്റ് കളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ്.

👉 ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹം ജീസാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു.

👉 കോഴിക്കോട് ആവിക്കലിൽ മാലിന്യ പ്ലാൻ്റ് സർവേയ്ക്ക എതിരെ പ്രതിഷേധം; സ്ഥലത്ത് 300 ഓളം പോലീസിനെ വിന്യസിച്ചു.

👉 കെ പി സി സി
സെക്രട്ടറി അഡ്വ:ബി ആർ എം ഷറീഫ് മർദ്ദിച്ചുവെന്ന് കാട്ടി വക്കീൽ ഓഫീസ് ക്ലാർക്ക് നെടുമങ്ങാട് പോലീസിൽ പരാതി നൽകി.

👉എസ്എംഎബാധിത
യായ ഗൗരിലക്ഷ്മിക്കുള്ള മരുന്ന് കോഴിക്കോട്ട് എത്തി

കേരളീയം

🙏സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കല്‍ ഇന്നു തുടരും. ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഞ്ചര മണിക്കൂറാണു മൊഴി രേഖപ്പെടുത്തിയത്. കോടതിയില്‍ നല്‍കിയ 164 മൊഴിയുടെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.

🙏കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പ്രതികളും പിടിയില്‍. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്.

🙏മുഖ്യമന്ത്രിയെ പിന്തുണച്ച് കൊച്ചിയിലും എല്‍ഡിഎഫ് റാലി. കോണ്‍ഗ്രസ് വിട്ട നേതാക്കളായ പി.സി. ചാക്കോ, കെ.വി. തോമസ് എന്നിവരും പൊതുസമ്മേളന വേദിയില്‍ നിരന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ത്തി പ്രതിപക്ഷവും മാധ്യമങ്ങളും സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് കൊച്ചിയില്‍ ബഹുജനറാലി സംഘടിപ്പിച്ചത്

🙏സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥ വിദ്യര്യായ തൊഴിലില്ലാത്തവരുണ്ടെന്ന് കുടുംബശ്രീ സര്‍വേ. 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അയ്യായിരം പേര്‍ക്ക് സര്‍ക്കാര്‍ കെ ഡിസ്‌ക് വഴി ജോലി നല്‍കി. വീടിനടുത്തു ജോലിയ്ക്ക് അവസരം ഒരുക്കും.

courtesy. icu, fb

🙏കെഎസ്ആര്‍ടിസി
യിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ‘ഫര്‍ലോ ലീവ്’ പദ്ധതി കൂടുതല്‍ ജീവനക്കാരിലേക്ക്. പകുതി ശമ്പളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീര്‍ഘ അവധി നല്‍കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കും മിനിസ്റ്റീരിയില്‍ സ്റ്റാഫിനുമാണ് അവധി അനുവദിച്ചത്.

🙏മലപ്പുറം പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്‌മെന്റ് പ്രൊജക്ടിനെത്തിയ പതിനേഴുകാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ പതിനെട്ടുകാരനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാനെയാണ് (18) മഞ്ചേരി സബ് ജയിലിലേക്കയച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണു ലൈംഗിക അതിക്രമമുണ്ടായത്.

🙏പാലക്കാട് നഗരത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്ന കേസില്‍ ഫിറോസ്, സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ റഫീക്ക് എന്നിവരെ അറസ്റ്റു ചെയ്തു. ‘

🙏സംസ്ഥാനത്തെ എല്ലാ മദ്യശാലകളേയും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലാക്കുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍. ക്യൂ നിന്ന് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്കു മാറ്റമുണ്ടാക്കും. മദ്യവില കുറയ്ക്കാന്‍ അടുത്തയാഴ്ചയോടെ നടപടിയെടുക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

🙏തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കമാറ്റ ശസ്ത്രക്രിയക്കുശേഷം രോഗി മരിച്ച സംഭവം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കും. മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

🙏കൊച്ചിയില്‍ വിവാഹ വാഗ്ദാനം നല്‍കിയ യുവതിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍കുരിശ് സ്വദേശി നവനീത് എം. നായരാണ് അറസ്റ്റിലായത്.

ദേശീയം

🙏മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതിയായ ‘വര്‍ഷ’യില്‍ നിന്ന് സ്വന്തം വീടായ മാതോശ്രീയിലേക്കു പോകാന്‍ ഇറങ്ങിയപ്പോള്‍ ഉദ്ദവ് താക്കറെയെ പ്രവര്‍ത്തകര്‍ വൈകാരികമായി പുഷ്പവൃഷ്ടി നടത്തിയാണ് യാത്രയാക്കിയത്.

🙏നാടകീയ നീക്കങ്ങളുമായി ശിവസേനയും വിമതരും. അവിശ്വാസം നേരിട്ട് അറിയിച്ചാല്‍ രാജിവയ്ക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജി കത്ത് തയ്യാറാണ്. വിമതരെല്ലാം മുന്നിലെത്തി രാജി ആവശ്യപ്പെട്ടാല്‍ ഒഴിയുമെന്ന് ഉദ്ദവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

🙏കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഗവര്‍ണറുമായി സംസാരിക്കാന്‍ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ വീഡിയോ കോണ്‍ഫറന്‍സിംഗിനു സമയം തേടി. ശിവസേന മുംബൈയില്‍ വിളിച്ചുകൂട്ടിയ നിയമസഭാ കക്ഷി യോഗം നിയമവിരുദ്ധമാണെന്നും നിയമസഭാ കക്ഷി നേതാവായി തന്റെ പക്ഷത്തെ ഭരത് ഗോഗവാലയെ നിയമിച്ചെന്നും ഗോഹട്ടിയിലുള്ള ഷിന്‍ഡെ പറഞ്ഞു.

🙏നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകില്ല. ഈക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇഡിക്കു കത്തു നല്‍കി.

🙏മഹാരാഷ്ട്രയിലെ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ അനുചരന്മാര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നു കൈലാസ് പാട്ടില്‍ എംഎല്‍എ. താനെയ്ക്കു സമീപം കാറില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നെന്നാണു വെളിപെടുത്തല്‍.

🙏കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അവലോകന യോഗം ഇന്ന്. രാജ്യത്ത് രോഗവ്യാപനം വര്‍ധിച്ചിരിക്കേയാണു യോഗം. ഇന്നലെ 12,249 പേര്‍ രോഗബാധിതരായി.

🙏ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിനാകാന്‍ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഇസ്ലാമിക മാസമായ ദുല്‍ഹജ് ഈ മാസം 30 നാണ് ആരംഭിക്കുക.

അന്തർദേശീയം

🙏വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിറകേ, 126 യാത്രക്കാരുള്ള വിമാനത്തിനു തീപ്പിടിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍നിന്ന് വരികയായിരുന്ന വിമാനമാണ് അമേരിക്കയിലെ മിയാമി രാജ്യാന്തര വിമാനത്താവളത്തില്‍ തീപിടിച്ചത്. ലാന്‍ഡിംഗ് ഗിയറിനുണ്ടായ തകരാറാണ് അപകടകാരണം. വിമാനത്തില്‍നിന്നു യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.

🙏അഫ്ഗാനിസ്ഥാനില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 920 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 610 പേര്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കിഴക്കന്‍ മേഖലയിലാണു ഭൂകമ്പം ഉണ്ടായത്.

കായികം

🙏നെതര്‍ലന്‍ഡ്സിന് എതിരായ മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ കരുത്തുറ്റ വിജയവുമായി പരമ്പര 3-0ന് തൂത്തുവാരി ഇംഗ്ലണ്ട്. പരമ്പരയിലെ അവസാന ഏകദിനത്തില്‍ നെതര്‍ലന്‍ഡ്സ് മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 30.1 ഓവറില്‍ നേടിയാണ് ഇംഗ്ലണ്ടിന്റെ ജൈത്രയാത്ര.