തിരുവനന്തപുരം . വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന് കനത്ത തിരിച്ചടി.കേസിലെ നിര്‍ണായക ശാസ്ത്രീയ തെളിവുകളില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു.
വിദേശവനിതയുടെ ആന്തരികാവവയത്തില്‍ പുരുഷബീജം കണ്ടെത്തിയില്ലെന്ന് ചീഫ് കെമിക്കല്‍ എക്സാമിനര്‍ മൊഴി നല്കി.മൊഴി നല്കിയ ചീഫ് കെമിക്കല്‍ എക്സാമിനര്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ നിര്‍ണായക സാക്ഷിയായ അസിസ്റ്റന്റ് കെമിക്കല്‍ എക്സാമിനറുടെ മൊഴിയാണ് പ്രോസിക്യൂഷന് തന്നെ തിരിച്ചടിയായത്.കൊല്ലപ്പെട്ട വിദേശ വനിതയുടെ ആന്തരികാവവയങ്ങളില്‍ പുരുഷ ബീജം കണ്ടെത്തിയില്ലെന്ന് പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിൽ കെമിക്കല്‍ എകസാമിനര് പി.ജി. അശോക് കുമാര്‍ മൊഴി നല്കി.ഇതോടെ വിദേശ വനിത പീഡനത്തിന് ഇരയായി എന്ന വാദത്തിനാണ് തിരിച്ചടിയേറ്റത്.ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്.
കൊല്ലപ്പെട്ട വനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളില്‍ കണ്ടെത്തിയ
ഡയാറ്റം എന്ന സൂക്ഷ്മ ജീവിയുടെ അംശം മുങ്ങിമരണം കൊണ്ട് സംഭവിക്കുന്നതല്ലേയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനും കെമിക്കല്‍ എക്സാമിനര്‍ക്ക് അനുകൂല മറുപടിയായിരുന്നു.ഇതോടെ പ്രോസിക്യൂഷൻ അഭ്യർത്ഥന പ്രകാരം കെമിക്കല്‍ എക്സാമിനര്‍ കൂറുമാറിതായി പ്രഖ്യാപിച്ചു.
വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍,കെയര്‍ ടേക്കര്‍
ജീവനക്കാരനായ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. കെ.ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്..