തിരുവനന്തപുരം . സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിത.എസ്.നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മൊഴി നല്‍കുന്നത്. കേസിൽ സാക്ഷിയായിട്ടാണ് സരിതയെ ഉൾപ്പെടുത്തിയിരിക്കുന്നത്.സ്വപ്നയെ കൂടാതെ പി സിജോര്‍ജും കേസിലെ പ്രതിയാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കേസ്.സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച കെ ടി ജലീലാണ് പരാതിക്കാരന്‍.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.