ഹരിപ്പാട്.
പന്തളം കൊട്ടാരം വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ രാജ (103)അന്തരിച്ചു. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ ഇന്നലെ രാത്രി 10.15 ന് ആയിരുന്നു അന്ത്യം. മകൻ ഡോ.എസ്.ആർ വർമ്മക്കൊപ്പമായിരുന്നു താമസം. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് അനന്തപുരം കൊട്ടാരത്തിൽ.

കുമ്മനം കാരുവേലിൽ ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം കൊച്ചു കോയിക്കൽ പൂയം തിരുനാൾ മംഗലത്തമ്പുരാട്ടിയുടെയും മകനായാണ് ജനനം. റയിൽവേ ഉദ്യോഗസ്ഥനായിരുന്നു. 2002 ൽ വലിയ തമ്പുരാനായി അഭിഷിക്തനായി.

അനന്തപുരം കൊട്ടാരത്തിലെ പരേതയായ രുമിണി വർമയാണ് ഭാര്യ. മറ്റുമക്കൾ. അനിയൻ ആർ വർമ്മ, ശശി ആർ വർമ്മ, രമകൃഷ്ണകുമാർ മരുമക്കൾ. സുധ തമ്പുരാൻ, ഇന്ദിരാ വർമ്മ/ രഞ്ജനാ വർമ്മ, കൃഷ്ണകുമാർ .