കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തങ്കളം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വച്ച് ബൈക്കിൽ രണ്ടര കിലോ കഞ്ചാവ് അടിമാലി സ്വദേശിക്കു കൈമാറാൻ കൊണ്ടുവരുന്നതിനിടയിലാണ് ആലുവ എടത്തല സ്വദേശി എട്ടാടൻ വീട്ടിൽ മമ്മു എന്ന് വിളിക്കുന്ന ഷാനവാസ് (31 വയസ്) പിടിയിലായത് . അടിമാലി സ്വദേശി എക്സൈസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞു. അടിമാലി സ്വദേശിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എക്സൈസിന് കിട്ടി .


കഴിഞ്ഞ കുറെ ആഴ്ചകളായി 40 കിലോയോളം കഞ്ചാവ് ആണ് ഷാനവാസ് കോതമംഗലത്തും പരിസരപ്രദേശത്തും വിതരണം ചെയ്തത്. കിലോക്കണക്കിന് കഞ്ചാവ് കാക്കനാട് ഭാഗത്തുനിന്ന് എടുത്ത് മറ്റുള്ളവർക്ക് വിൽപ്പന നടത്തുകയാണ് ഷാനവാസിന്റെ പതിവ്. കയ്യിൽ മയക്കുമരുന്ന് ഗുളികകളും സ്വയം ഉപയോഗത്തിനു കരുതിവെച്ചിരുന്ന MDMA -യും ഉണ്ടായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപ് – നോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ കെ. എ . നിയാസ്, എ. ഇ. സിദ്ദിഖ് സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ടി.കെ., ബിജു പി.വി , കെ.സി. എൽദോ , ഉമ്മർ PE, സുനിൽ P S എന്നിവരും ഉണ്ടായിരുന്നു.