ആലപ്പുഴ. പോലീസ് ക്വാട്ടേഴ്‌സിൽ മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസിൽ സിപിഓ റെനീസിന്റെ പെൺസുഹൃത്ത് ഷഹാന അറസ്റ്റിൽ. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.റെനീസുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തണ
മെന്നാവശ്യപെട്ട് ഷഹാന നജ്ലയെ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തത്തിയിരുന്നു.

റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദ്ദം ചെലുത്തിയിരുന്നുതായി നജ്ലയുടെ കുടുംബം പരാതി നൽകിയിരുന്നു. നജ്ലയെ ഭീഷണിപെടുത്തുകയും ചെയ്തിട്ടുണ്ട്.ഇതിന് പിന്നാലെയാണ് അന്വേഷണം ഷഹാനയിലേക്ക് എത്തിയത്. നജ്ല ആത്മഹത്യ ചെയ്യുന്നതിന് മുൻപുള്ള ദിവസവും ഇരുവരും തമ്മിൽ നേരിൽ സംസാരിച്ചിരുന്നു.ഈ തെള്ളിവുകളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

തെള്ളിവെടുപ്പ് നടത്തി.
കൂടുതൽ തെളിവുകൾ സമാഹരിക്കുന്നതിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
സിപിഓ റെനീസ് സ്ത്രീധനത്തിന്റെ പേരിൽ നജ്ലയെ ശരീരികമായും മാനസികമായും പിടിപ്പിച്ചിരുന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.