കൊച്ചി:
നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. വിദേശത്ത് ഒളിവിൽ പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനാകില്ല. വിജയ് ബാബു പോലീസിനെ കബളിപ്പിച്ചു. കേസിൽ ഇരയ്‌ക്കൊപ്പമാണ് പോലീസ് നിന്നത്. വിജയ് ബാബു ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുന്നുവെന്നും കമ്മീഷണർ പറഞ്ഞു.

കോടതി നടപടിക്കെതിരെ നടിയുടെ അച്ഛനും രംഗത്തുവന്നു. വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയത് സമൂഹത്തിന് മാതൃകയാകുന്ന നടപടിയല്ല. നടൻ വിദേശത്ത് പോയത് കേസ് തേച്ചുമായ്ച്ച് കളയാനാണ്. പലതവണ വിജയ് ബാബു സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്നും നടിയുടെ പിതാവ് പറഞ്ഞു.