കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ലയിൽ കു​റ​വ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്.

അതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38000 രൂപയിൽ നിന്നിറങ്ങി. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 4,745 രൂ​പ​യിലും പ​വ​ന് 37,960 രൂ​പ​യിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4745 രൂപയാണ്.

18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3920 രൂപയാണ്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു.