തൃശൂർ:
തൃശ്ശൂരിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിധി കേട്ട പ്രതി കോടതിയിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടിക ചേർക്കര സ്വദേശി ചേന്നംകാട് വീട്ടിൽ ഗണേശനാണ്(63) ആത്മഹത്യക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതിയാണ് ഇയാള ശിക്ഷിച്ചത്
വിവിധ വകുപ്പുകളിലായാണ് 48 വർഷം കഠിന തടവ്. എന്നാൽ 20 വർഷം ഒരുമിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. ബാലികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്നാണ് ഇയാൾക്കെതിരായ കേസ്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം
ശിക്ഷ വിധിച്ച ശേഷം പോലീസ് ഇയാളെ ഒരുവശത്തേക്ക് മാറ്റി ഇരുത്തിയിരുന്നു. ഈ സമയത്താണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ഉടനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.