വയനാട്. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തംഗത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാലാം വാർഡായ ചിത്രമൂലയിലെ സിപിഐഎം മെമ്പർ ശശിധരനാണ് മരിച്ചത്. ഇയാളുടെ കൃഷിയിടത്തിന് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പഞ്ചായത്തിൽ പ്രതിപക്ഷ നേതാവാണ് ശശിധരൻ. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.