2022 ജൂൺ 22 ബുധൻ
BREAKING NEWS
👉 ആലപ്പുഴ പോലീസ് ക്വോർട്ടേഴ്സിലെ കൂട്ട ആത്മഹത്യ: പോലീസ് കാരൻ റെനീഷീൻ്റെ കാമുകി ഷഹനായെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
👉 ആറ്റിങ്ങൽ മാമത്ത് ടാങ്കർ ലോറിയിൽ കാറിടിച്ചു കയറ്റി അച്ചനും മകനും മരിച്ചു .നെടുമങ്ങാട് സ്വദേശി പ്രകാശ് ദേവ രാജനും, മകൻ ശിവദേവും ആണ് മരിച്ചത്
👉 നീണ്ടകരയിൽ ആശുപത്രി ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി. നീണ്ടകര ആശുപത്രിയിൽ ഡ്യൂട്ടി ബഹിഷ്ക്കരിച്ച് ആരോഗ്യ പ്രവർത്തകർ.
🙏നടിയെ ബലാത്സഗം ചെയ്ത കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും.
👉 രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷ് ഇന്ന് ഇ ഡിക്ക് മുന്നിൽ
👉 മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ഭാവി തുലാസില്‍. ഇന്ന് മന്ത്രിസഭാ യോഗം.
ഭരണമുന്നണിയിലെ ശിവസേനയുടെ 55 എംഎല്‍എമാരില്‍ അഞ്ചു മന്ത്രിമാരടക്കം 22 പേര് വിമതരായി ഗുജറാത്തിലെ റിസോര്‍ട്ടില്‍.
👉 ഗോത്ര വര്‍ഗത്തില്‍പെട്ട ദ്രൗപതി മുര്‍മു രാഷ്ട്രപതിയാകും. ബിജെപി പാര്‍ലമെന്ററി ബോര്‍ഡാണ് ഝാര്‍ഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷയിലെ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ നേതാവാണു ദ്രൗപതി മുര്‍മു.
കേരളീയം
🙏കെപിസിസി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തിരിച്ചയച്ചു. എഐസിസി മാനദണ്ഡമനുസരിച്ചു ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും മുന്‍ഗണന നല്‍കിയില്ലെന്നു ചുണ്ടിക്കാട്ടിയാണ് പട്ടിക തിരസ്കരിച്ചത്.
🙏സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആര്‍എസ്എസിന്റെ കയ്യിലിരുന്നു കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്.
🙏വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നാലു മണിക്കൂര്‍ വൈകി രോഗി മരിച്ച സംഭവത്തില്‍ വ്യക്കയടങ്ങുന്ന പെട്ടി ആംബുലന്‍സില്‍നിന്ന് എടുത്ത് ഓപറേഷന് തിയേറ്ററിലേക്ക് എത്തിച്ചവര്ക്കെതിരേ മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസിനു പരാതി നല്കി.
🙏തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വ്യക്കരോഗി മരിച്ച സംഭവത്തില്‍ കൊച്ചിയില്‍നിന്ന് രണ്ടേമുക്കാല്‍ മണിക്കൂര്‍കൊണ്ട് വൃക്ക ആശുപത്രിയില്‍ എത്തിച്ചിട്ടും ഏറ്റുവാങ്ങാന്‍ ആരും വന്നില്ലെന്ന് ആംബുലന്‍സ് ജീവനക്കാര്‍. വ്യക്ക അടങ്ങിയ പെട്ടി എടുത്തു നല്‍കിയത് ആംബുന്സിലെ ഡോക്ടറായിരുന്നെന്നും ഡ്രൈവര്‍ സഞ്ജു പറഞ്ഞു.
🙏തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടു ഡോക്ടര്‍മാരെ സസ്പെന്‍ഡു ചെയ്തതിനെതിരെ ഐഎംഎ. സസ്പെന്ഷന് പരമ്പര ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അപഹാസ്യ നടപടിയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കുറ്റപ്പെടുത്തി.
🙏കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. 3500 കോടി രൂപയുടെ ബാധ്യതയില്‍ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ല. ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണം.
🙏മുഖ്യമന്ത്രിയെ വഴിയില്‍ തടയാന്‍ വന്നാല്‍ കോണ്‍ഗ്രസുകാരെ വഴിയേ നടക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ മന്ത്രി എം എം മണി. കേസുണ്ടായാല്‍ പുല്ലാണ്. ഒരു വിഡ്ഢിയായ എംപിയെ ഇടുക്കിയിലെ ജനങ്ങള്‍ ചുമക്കുകയാണ്. എംപി കിഴങ്ങനാണെന്നും എം.എം മണി പരിഹസിച്ചു.

🙏പാലക്കാട് കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ 164 മൊഴിയ്ക്കു പിന്നാലെയാണ് കലാപാഹ്വാന കേസെടുത്തത്.
🙏നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നതു സംബന്ധിച്ച് നിലപാടറിയിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ അതിജീവിതയും പ്രോസിക്യൂഷനും എതിര്‍ത്തു. ഹാഷ് വാല്യൂ മാറിയത് ഇവിടെത്തന്നെ പരിശോധിച്ചാല്‍ മതിയെന്നു പ്രോസിക്യൂഷന് വാദിച്ചു.
🙏വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് പ്രതികള്‍. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന് ഈ വാദം ഉന്നയിച്ചത്.
🙏ക്ഷേത്ര മുറ്റത്ത് വളര്‍ത്തുമകളുടെ വിവാഹം നടത്തിച്ച് കത്തോലിക്കാ വൈദികന്. പാവപ്പെട്ടവര്‍ക്ക് അഭയമേകുന്ന തൃശൂര്‍ ജില്ലയിലെ ചെന്നായ്പാറ ദിവ്യഹൃദയാശ്രമം ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കലാണ് വളര്‍ത്തുമകളായ ഹരിതയുടെ വിവാഹം നടത്തിയത്. രണ്ടു വയസു മുതല്‍ ഈ ആശ്രമത്തിലെ അന്തേവാസികളായിരുന്നു ഹരിതയും അമ്മയും. വരന് ശിവദാസന്‍ ദുബായിലാണ് ജോലി. ഹരിത അഹമ്മദാബാദില്‍ നഴ്സാണ്. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു വിവാഹം.
🙏കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ തൂണിലെ ബലക്ഷയം പരിഹരിച്ചു. നാലു പൈലുകള്‍ അധികമായി സ്ഥാപിച്ച് തൂണ് ബലപ്പെടുത്തിയാണ് പ്രതിസന്ധി മറികടന്നത്. ഇതോടെ നാലു മാസമായി തുടര്‍ന്ന മെട്രോ സര്‍വീസിനുള്ള നിയന്ത്രണം പിന്‍വലിച്ചു.
🙏വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്ത എം.ആര് അജിത് കുമാറിനെ സിവില്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ എഡിജിപിയായി നിയമിച്ചു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാന്‍ ഇടനിലക്കരനെ അയച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിറകേയാണ് അജിത് കുമാറിനെ നീക്കിയത്.
🙏തളിപ്പറമ്പില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസില്‍ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവന് (51) ആണ് മരിച്ചത്.
🙏പോക്സോ കേസില്‍ വിധി കേട്ട പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍. 48 വര്‍ഷം തടവുശിക്ഷ ലഭിച്ച പ്രതി നാട്ടിക സ്വദേശി ഗണേഷന് (66) ആണ് കീടനാശിനി കഴിച്ചത്.
🙏അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അച്ഛനും മക്കള്‍ക്കും 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പട്ടാമ്പി പേരടിയൂര്‍ കുഞ്ഞാലി വീട്ടില്‍ ഏനി മക്കളായ മുസ്തഫ, വഹാബ് എന്നിവരെയാണ് ഒറ്റപ്പാലം കോടതി ശിക്ഷിച്ചത്.
🙏തനിക്കെതിരായ കേസുകളെല്ലാം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലയിലെ പാലക്കുന്നില്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഷൈജു തിരിച്ചിറങ്ങി.
🙏സിപിഎം പാര്‍ട്ടി ഫണ്ടു തിരിമറി സംഭവത്തില്‍ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂധനനെതിരെ പൊലീസില്‍ പരാതി. പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് മുസ്ലീം യൂത്ത് ലീഗാണ് പരാതി നല്‍കിയത്.
🙏കോഴിക്കോട്ട് ആര്‍എസ്എസ് പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ പങ്കെടുത്തതിനെച്ചൊല്ലി വിവാദം. കേസരി മന്ദിരത്തില്‍ നടന്ന സ്നേഹബോധി ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്.
🙏സ്റ്റോക്കില്ലാത്ത വിലകുറഞ്ഞ മദ്യം ആവശ്യപ്പെട്ട് ബെവ്ക്കോയില്‍ ആക്രമണം. മുട്ടത്തറ ബെവ്ക്കോ മദ്യശാലയില്‍ ആക്രമണം നടത്തിയ അഞ്ചുപേരെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. യൂസഫ്, ഷാജി, ഷാന്‍, അലി അക്ബര്‍, അസറുദ്ദീന് എന്നിവരാണു പൂന്തുറ പോലീസിന്റെ പിടിയിലായത്.
🙏ചികില്‍സ നിഷേധിച്ചെന്ന് ആരോപിച്ച് കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനേയും ഡോക്ടറേയും ഒരു സംഘം യുവാക്കള്‍ മര്‍ദിച്ചു. പരിക്കേറ്റ നഴ്സ് ശ്യാമിലിയെ മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ഡോ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
🙏ഗായകന് മനോജ് കുമാര്‍ ആനക്കുളം അന്തരിച്ചു. 49 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് ഒടുമ്പ്ര സ്വദേശിയാണ്. എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകള്‍ പാടിയിരുന്ന മനോജ് കുമാര്‍ ജൂനിയര്‍ എസ്.പി.ബി എന്നാണ് അറിയപ്പെട്ടിരുന്നത്.
ദേശീയം
🙏ആസാമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 80 കടന്നു. കഴിഞ്ഞ ഒറ്റ ദിവസത്തിനകം 47,72,140 ആളുകളെയാണ് പ്രളയം ബാധിച്ചത്. 2,31,819 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. ആസാമിലെ 35 ജില്ലകളില്‍ 32 ഉം മഴക്കെടുതിയുടെ പിടിയിലാണ്. 5,424 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.
🙏പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, യശ്വന്ത് സിന്‍ഹയുടെ പേരു പ്രഖ്യാപിച്ചത്.
🙏അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഉണ്ടായ പോലീസ് നടപടിക്കെതിരെ രാജ്യസഭ ചെയര്മാന് ശ്രീ വെങ്കയ്യ നായിഡുവിന് എ.എ റഹീം എംപി പരാതി നല്കി.
🙏അഗ്നിപഥ് പദ്ധതി വളരെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.
🙏ഒഡിഷയില്‍ മാവോയിസ്റ്റുകളുടെ അക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്കു വീരമൃത്യു. ഒഡിഷ നുവാപാട ജില്ലയിലെ ഷാജ്പാനി മേഖലയില്‍ പരിശോധന നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നു.
🙏ജമ്മു കാഷ്മീരില്‍ ഈ വര്‍ഷം 118 ഭീകരരെ വധിച്ചെന്നു സുരക്ഷാസേന. ഇതില്‍ 32 പേര് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 77 പേര് പാകിസ്ഥാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണ്. 26 പേര് ജെയ്ഷേ ഇ മുഹമ്മദ് പ്രവര്‍ത്തകരാണ്.
🙏2021 മെയ് മുതല്‍ ആസാം പൊലീസ് 51 പേരെ കൊലപ്പെടുത്തുകയും 139 പേര്‍ക്ക് പരിക്കേല്പിക്കുകയും ചെയ്തെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗോഹട്ടി ഹൈക്കോടതിയില്‍. സംസ്ഥാനത്ത് നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാജമാണെന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ ആരിഫ് ജ്വാദര്‍ നല്കിയ ഹര്‍ജിയിലാണ് ആസാം ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
🙏ഇന്ത്യയുടെ വാര്‍ത്ത വിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഇന്നു വിക്ഷേപിക്കും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഏരിയന്‍സ്പേസാണ് ഫ്രഞ്ച് ഗയാനയില്‍നിന്ന് ഈ വാര്‍ത്തവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
🙏പതിനാലാമത് ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ക്ഷണം. നരേന്ദ്ര മോദി നാളേയും വെള്ളിയാഴ്ചയുമായി വെര്‍ച്വലായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും.
🙏വീട്ടില്‍നിന്ന് എകെ 47 തോക്കുകള്‍ കണ്ടെടുത്ത കേസില്‍ ആര്‍ജെഡി എംഎല്‍എ അനന്ത് സിങ്ങിനെ പ്രത്യേക കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ചു. 2019 ലാണ് അനന്ത് സിങ്ങിന്റെ വീട്ടില്‍ നിന്ന് ഒരു എകെ-47 റൈഫിള്‍, രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍, 26 വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തത്.
അന്തർദേശീയം
🙏യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്നു പലായനം ചെയ്ത കുട്ടികള്‍ക്കായി റഷ്യന്‍ പത്രപ്രവര്ത്തകന് 1035 ലക്ഷം ഡോളറിന് നൊബേല്‍ സമ്മാനം വിറ്റു. ദിമിത്രി മുറാറ്റോവ് ന്യൂയോര്‍ക്കിലാണ് നോബല്‍ സമ്മാനം ലേലം ചെയ്തത്.
🙏മാലദ്വീപില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് സംഘടിപ്പിച്ച യോഗ ദിനാചരണത്തിനുനേരെ ആള്‍ക്കൂട്ട ആക്രമണം.
🙏ലോക കോടീശ്വരന് ഇലോണ്‍ മസ്കിന്റെ ട്രാന്‍സ്ജെന്‍ഡറായ മകന് തന്നോടൊപ്പമുള്ള അച്ഛന്റെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കി. തന്റെ ലിംഗസ്വതവും പിതാവിന്റെ പേരും ഒന്നിച്ച് പറയാന്‍ താല്‍പ്പര്യമില്ലെന്നാണ് സേവ്യര്‍ അലക്സാണ്ടര്‍ മസ്ക് എന്നറിയപ്പെട്ടിരുന്ന മസ്കിന്റെ മകന് പറയുന്നത്.
കായികം
🙏വനിതാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഗോള്‍ കീപ്പര്‍ സവിത പുനിയ നയിക്കും. അടുത്ത മാസം ഒന്നു മുതല്‍ 17വരെ നെതര്‍ലന്‍ഡ്സിലും സ്പെയിനിലുമായാണ് വനിതാ ഹോക്കി ലോകകപ്പ്. ഹോക്കി ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ച 18 അംഗ ടീമില്‍ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയെ നയിച്ച റാണി രാംപാല്‍ ഇല്ല.
🙏ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ ഓസ്ട്രേലിയയെ നാലു റണ്‍സിന് വീഴ്ത്തിയ ശ്രീലങ്കക്ക് ഏകദിന പരമ്പര. പരമ്പരയിലെ നാലാം ഏകദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 50 ഓവറില്‍ 254 റണ്‍സിന് ഓള് ഔട്ടായി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ശ്രീലങ്ക നാട്ടില്‍ ഏകദിന പരമ്പര നേടുന്നത്. ഈ ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി.