നെടുമ്പാശേരി. വിമാനത്താവളത്തിനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു.
ചങ്ങനാശ്ശേരി കരിങ്ങാട് വീട്ടിൽ അലൻ ആൻറണി ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറരയോടെയായിരുന്നു അപകടം. നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.