തിരുവനന്തപുരം.സ്വര്‍ണക്കടത്ത് ആരോപണങ്ങളും പ്രതിപക്ഷ ആക്രമണങ്ങളും പ്രതിരോധിക്കാന്‍ ഇടതുമുന്നണിയുടെ രാഷ്ട്ര വിശദീകരണ യോഗങ്ങൾക്ക് തുടക്കം. തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത യോഗത്തിന്റെ ഉദ്ഘാടനം സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും മുന്‍മന്ത്രിമാര്‍ക്കുമെതിരെ രഹസ്യമൊഴി നല്‍കിയതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതോടെയാണ് സ്വര്‍ണകടത്ത് വിവാദം വീണ്ടും സജീവമാകുന്നത്. പ്രതിപക്ഷം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഇറങ്ങിയതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ എല്‍ ഡി എഫ് തീരുമാനിച്ചത്. പുത്തരിക്കണ്ടം മൈതാനത്ത് ചേർന്ന രാഷ്ട്രീയ വീശദീകരണ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും മുന്നണിയുടെ നിലപാടുകള്‍ വിശദീകരിച്ചു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കേന്ദ്ര ഏജൻസികളുടെ കളിപ്പാവയായാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയ കോടിയേരി മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെയും വെല്ലു വിളിച്ചു.

പ്രതിപക്ഷത്തിന്റെ നിഗൂഢ ലക്ഷ്യങ്ങൾ തുറന്ന് കാണിച്ച് ജനങ്ങളെ അണി നിരത്തി മുന്നോട്ട് പോകാനാണ് ഇടതു പക്ഷത്തിന്റെ ശ്രമമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.

വരും ദിവസങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും.
മുഖ്യഘടകക്ഷികള്‍ക്ക് പുറമേ മുന്നണിയുമായി സഹകരിക്കുന്ന ചെറുപാര്‍ട്ടികളും രാഷ്്ട്രീയ വിശദീകരണ യോഗങ്ങളുടെ ഭാഗമാവും.