പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പ്രതിക്ക് 81 വർഷം തടവ്

തൊടുപുഴ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അയൽവാസിക്ക്‌ 81 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും. ഇടുക്കി കഞ്ഞിക്കുഴി പൊലീസ്‌ 2020-ൽ റജിസ്‌റ്റർ ചെയ്‌ത കേസിൽ പൈനാവ്‌ സ്‌പെഷൽ കോടതിയുടേതാണ്‌ ഉത്തരവ്‌. കുട്ടിയെ എട്ടു വയസ്‌ മുതൽ പ്രതി നിരന്തരം പീഡിപ്പിച്ചു. ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയെന്നും ശാസ്‌ത്രീയ പരിശോധനയിൽ കണ്ടെത്തി.

വിവിധ വകുപ്പുകളിലായാണ്‌ 81 വർഷത്തെ തടവു ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്‌. ശിക്ഷ ഒരുമിച്ച്‌ 30 വർഷം അനുഭവിച്ചാൽ മതിയാകും. ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക്‌ നൽകണമെന്നും കോടതി ഉത്തരവിട്ടു.