കാസർഗോഡ്. പാലക്കുന്നിൽ മൊബൈൽ ടവറിന്‍റെ മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പാലക്കുന്ന് സ്വദേശി ഷൈജു ആത്മഹത്യാ ഭീഷണി മുഴക്കിയത്. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്.മൂന്ന് മണിക്കൂർ പൊലീസിനെയും, നാട്ടുകാരെയും മുൾമുനയിൽ നിർത്തിയായിരുന്നു പാലക്കുന്ന് സ്വദേശി ഷൈജുവിന്‍റെ ആത്മഹത്യാ ഭീഷണി. രാവിലെ പത്ത് മണിയോടെയാണ് യുവാവ് പാലക്കുന്ന് ടൌണിലെ മൊബൈൽ ടവറിൽ കയറിയത്. പിന്നീട് ദൃശ്യം പകർത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. ഇതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്

പൊലീസും, അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഷൈജുവിനെ താഴെയിറക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും സാധിച്ചില്ല. തന്നെ മുൻവൈരാഗ്യത്തിന്‍റെ പേരിൽ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിക്കുന്നുവെന്നാണ് ഷൈജുവിന്‍റെ ആരോപണം. കേസുകൾ പിൻവലിക്കാതെ താഴെയിറങ്ങില്ലെന്ന് ഷൈജു

തനിക്ക് പറയാനുള്ളത് മാധ്യമങ്ങൾ കേൾക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണ് മൂന്ന് മണിക്കൂറിന് ശേഷം ഷൈജു താഴെയിറങ്ങിത്. തുടർന്ന് ഷൈജുവിനെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു