കൊച്ചി: ഞായറാഴ്ച സർവിസ് മുടക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്ന് എറണാകുളം ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ 101 സ്വകാര്യ ബസുകൾക്കെതിരെ പരിശോധന റിപ്പോർട്ട് തയാറാക്കി.

അവധി ദിവസങ്ങളിൽ സ്വകാര്യബസുകൾ സർവിസ് മുടക്കുന്നുവെന്ന് ജനപ്രതിനിധികൾ ജില്ല വികസന സമിതിയിൽ ഉന്നയിച്ചിരുന്നു. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ലഭിച്ച പരാതിയിലായിരുന്നു പരിശോധന.

ഞായറാഴ്ച എട്ട് സ്‌ക്വാഡുകൾ ജില്ലയിൽ പരിശോധന നടത്തി. എറണാകുളം എൻഫോഴ്‌സ്‌മെൻറ് വിഭാഗത്തിൽനിന്ന് ആറ് സ്‌ക്വാഡും മൂവാറ്റുപുഴ, എറണാകുളം ആർ.ടി.ഒമാരുടെ ഓരോ സ്‌ക്വാഡും പരിശോധനയിൽ പങ്കെടുത്തു. വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് 1.35 ലക്ഷം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരും.