തൃശൂര്‍.സംസ്ഥാന റവന്യൂ കലോല്‍സവം ജൂണ്‍ 24, 25, 26 തീയതികളില്‍
തൃശൂരില്‍ നടക്കും. നഗരത്തിലെ നാലു പ്രധാന വേദികളിലായാണ് റവന്യൂ കലാമേള നടക്കുന്നത്. ജൂണ്‍ 24ന് വൈകീട്ട് 3.30ന് സ്വരാജ് റൗണ്ടില്‍ നടക്കുന്ന വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാവുക.
തുടര്‍ന്ന് വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ കലോല്‍സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി k രാജൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.