കോട്ടയം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മോർ പോളിക്കാർപ്പോസ് സഖറിയാസ് മെത്രാപ്പോലീത്ത കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. ദീർഘനാളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയം മണർകാട് സെന്റ്. മേരീസ് ഹോസ്പിറ്റലിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

മണർകാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഇന്ന് വൈകിട്ട് വരെ പൊതുദര്ശനത്തിവെക്കും. നാളെ വൈകീട്ട് 3 മണിക്ക് കബറടക്ക ശുശ്രൂഷകൾ നടക്കും. മെത്രാപ്പോലീത്തയോടുള്ള ആദരസൂചകമായി യാക്കോബായ സുറിയാനി സഭയുടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസ്സിസ്റ്റന്റുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മുടക്കം കൂടാതെ നടക്കുന്നതായിരിക്കും