കൊച്ചി.കുവൈറ്റ് മനുഷ്യക്കടത്തിൽ ഒന്നാം പ്രതി മജീദിനായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയതായി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു . മുപ്പതോളം പേർ തട്ടിപ്പിന് ഇരയായതായി പ്രാഥമിക വിവരം . ഐ എസിലേക്ക് അയക്കുമെന്ന ഭീഷണിയിൽ എൻ ഐ എയും അന്വേഷണം ആരംഭിച്ചു.


കുട്ടികളെ നോക്കാനെന്ന പേരിൽ യുവതികളെ കുവൈറ്റിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിരിക്കുകയാണ് പൊലീസ് . അറസ്റ്റിലായ കൊച്ചി സ്വദേശി അജുവിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്ത് വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേ സമയം ദുരനുഭവം പങ്കുവെച്ച് കൂടുതൽ പേർ രംഗത്തെത്തി. ഗോൾഡൻ വയ എന്ന സ്ഥാപനം മൂന്നരലക്ഷം രൂപയ്ക്ക് അറബികൾക്ക് വിറ്റുവെന്ന് മറ്റൊരു കൊച്ചി സ്വദേശിനി പറയുന്നു. കൊല്ലം സ്വദേശി ആനന്ദാണ് തന്നെ റിക്രൂട്ട് ചെയ്തതെന്നാണ് യുവതിയുടെ ആരോപണം. മുപ്പതോളം പേർ തട്ടിപ്പിനിരയായതായാണ് പൊലീസിന്റെ പ്രാഥമിക വിവരം. എന്നാൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഐ എസിന്റെ പേരിലുള്ള ഭിഷണിയിൽ എൻ ഐ എ അന്വേഷണം തുടരുകയാണ്.