തിരുവനന്തപുരം. സംസ്ഥാനത്തെ പ്‌ളസ്ടു വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്‌ളസ്ടുവിന് 83.87% ആണ് വിജയം. വിഎച്ച്എസ്ഇ വിജയശതമാനം 78.26ശതമാനം.
361091പേര്‍ പരീക്ഷ എഴുതി 302865 പേര്‍ വിജയിച്ചു.ഹയര്‍ സെക്കന്ററിയില്‍ 28,450 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. സേ പരീക്ഷ ജൂലൈ 25ന് നടക്കുമെന്ന് ഫലപ്രഖ്യാപനം നടത്തിയ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
വിജയശതമാനത്തില്‍മുന്നില്‍ കോഴിക്കോടും പിന്നില്‍ വയനാടുമാണ്. നൂറുശതമാനം വിജയം നേടിയത് കൂടുതല്‍ എ പ്‌ള്‌സ് മലപ്പുറം ജില്ലയില്‍. നൂറുശതമാനം വിജയം 78സ്‌കൂളുകള്‍ക്ക് ലഭിച്ചു. വി എച്ച് എസ് ഇ യില്‍ 78.26 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കൊല്ലം ജില്ലയിലാണ് ഉയര്‍ന്ന വിജയം-87.77 ശതമാനം. 178 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി. ഹയര്‍ സെക്കന്ററി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് ജൂണ്‍ 25 വരെ അപേക്ഷിക്കാം. ജൂലൈ 25 ന് പരീക്ഷകള്‍ ആരംഭിക്കും. ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കാതെയാണ് ഫലം പ്രസിദ്ധീകരിച്ചത്.