കൊച്ചി. സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്

പ്രധാനമന്ത്രിയ്ക്ക് സ്വപ്ന സുരേഷിൻ്റെ കത്ത്. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണ്. തന്നെ പോലെയുള്ള ജീവനക്കാരെ ബലിനല്‍കി ഉന്നതര്‍ രക്ഷപ്പെടുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്ക് ഉണ്ട്.

ഇഡിമാത്രമാണ് കൃത്യമായ അന്വേഷണവും നടപടിയും നീക്കിയത്. എന്‍ഐഎ അന്വേഷണം ദുര്‍ബലമായിരുന്നു. സര്‍ക്കാര്‍ മുഖ്യപ്രതിയായ ശിവശങ്കറിനെ തിരികെ ജോലിയില്‍ എടുക്കുകയും .ശമ്പളംവാങ്ങി ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.

രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസി നെയും നിരന്തരം സർക്കാർ ദ്രോഹിക്കുന്നു. പ്രശ്നത്തില്‍ പ്രധാനമന്ത്രി ഉടൻ ഇടപെടണം. രാജ്യത്തു നടന്ന ബോഫോര്‍സ് ,2ജി സ്പെക്ട്രം അഴിമതി പോലൊന്നുമല്ല ഇത് മറ്റൊരു രാജ്യത്തിന്‍റെ കോണ്‍സുലേറ്റുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ നടത്തിയ നീക്കമാണ്. സിബിഐഅന്വേഷണം അനിവാര്യമാണ്.

പാര്‍ട്ടിയെ സംബന്ധിച്ച ദുര്‍ബലയായ ഒരു ഇരയാണ് താനെന്നും അതിനാല്‍ താന്‍ ഇല്ലാതാക്കപ്പെടുമെന്നും കത്തില്‍പറയുന്നു.

പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകിയാല്‍ എല്ലാവിവരങ്ങളും തുറന്നുപറയാന്‍ കഴിയുമെന്നും സ്വപ്ന പറയുന്നു.