പേരാമ്പ്ര . സി.പി.എം നൊച്ചാട് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ്റെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞു.

ഇന്നലെ രാത്രി 1.45 ന്നാണ് സംഭവം. ജനൽ ജില്ലുകൾ തകർന്നു.

വീടിന്റെ മുൻവാതിലിന്ന് കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പേരാമ്പ്ര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ്പ്രസിഡൻ്റ്ന്റെ വീടിന് നേരെയും പെട്രോൾ ബോംബ് ആക്രമണം ഉണ്ടായിരുന്നു.