തിരുവനന്തപുരം:
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ ഫലം അറിയാം. 
www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in  എന്നീ സൈറ്റുകൾ വഴി ഫലം അറിയാം. 
കഴിഞ്ഞ വർഷത്തെ വിജയശതമാനം ഇത്തവണയുമുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. ഇത്തവണ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,65,871 പേർ റഗുലർ വിഭാഗത്തിലും 45,797 പേർ സ്‌കോൾ കേരളക്ക് കീഴിലും 20,768 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ് പരീക്ഷ എഴുതിയത്.