2022 ജൂൺ 21 ചൊവ്വ

BREAKING NEWS

👉 പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് രാവിലെ 11 ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും.

👉 അവയവ മാറ്റ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവം അന്വേഷണ റിപ്പോർട്ട് വന്ന ശേഷം കർശന നടപടിയെന്ന് ആരോഗ്യ മന്ത്രി

👉 അസ്സമിലെ പ്രളയക്കെടുതിയിൽ 44 പേർ മരിച്ചു.

👉 കോഴിക്കോട് നൊച്ചാട് സി പി എം ലോക്കൽ സെക്രട്ടറിയുടെ
വീടിന് നേരെ ആക്രമണം.

👉 പരിസ്ഥിതി ലോല മേഖല: പാലക്കാട് ജില്ലയിലെ 14 വില്ലേജ് കളിൽ ഇന്ന് എൽ ഡി എഫ് ഹർത്താൽ

👉 പ്രസിഡൻ്റ് സ്ഥാനാർത്ഥി;പ്രതിപക്ഷ പാർട്ടികളൾ ഇന്നും യോഗം ചേരും.

👉 സ്വപ്ന സുരേഷിൻ്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

👉 അഗ്നിപഥ്: സേനാ തലവൻന്മാരുമായി പ്രധാനമന്തി ഇന്ന് കൂടി കാഴ്ച്ച നടത്തും

👉 ഇന്ന് അന്തർദേശീയ യോഗദിനം. യോഗ സമൂഹത്തിന് സമാധാനം നൽകുന്നതെന്ന് പ്രധാനമന്ത്രി.

👉 രാഹുൽ ഗാന്ധിയെ
ഇ ഡി ഇന്നും ചോദ്യം ചെയ്യും.
ഡെൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ സത്യഗ്രഹം നടത്തും.

courtesy. arjun ck troll kerala, fb

കേരളീയം

🙏എസ്എസ്എല്‍എസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട സമയം ഇന്നു വൈകുന്നേരം നാലിന് അവസാനിക്കും.

🙏കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി. കോഴിക്കോട്, താമരശേരി, തലശേരി, കണ്ണൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി ഡിപ്പോകളിലും പ്രതിസന്ധിയുണ്ട്. ഇന്നത്തെ സര്‍വീസുകളെ ഇതു ബാധിച്ചേക്കാം.

🙏തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കു സസ്പെന്‍ഷന്‍. ന്യൂറോളജിയിലേയും നെഫ്രോളജി വിഭാഗത്തിലെയും ചുമതലക്കാരായ ഡോക്ടര്‍മാര്‍ക്കാണു സസ്പെന്‍ഷന്‍.

🙏യഥാസമയം ശസ്ത്രക്രിയ നടത്താത്തതിനാല്‍ വൃക്ക രോഗി മരിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതിയെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

🙏അഗ്നിപഥ് സൈനികരാകാനുള്ള രജിസ്ട്രേഷന്‍ അടുത്ത മാസം. കരസേന വിജ്ഞാപനമിറക്കി. പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസായവര്‍ക്കാണ് അഗ്നീവീറുകളാകാന്‍ അവസരം. ഇരുപത്തഞ്ച് ശതമാനം പേര്‍ക്ക് നാലു വര്‍ഷത്തെ സേവനത്തിന് ശേഷം 15 വര്‍ഷം കൂടി തുടരാന്‍ അവസരമുണ്ടാകും. അഗ്നിവീറുകള്‍ക്ക് വിമുക്ത ഭടന്മാരുടെ പദവി, വിമുക്ത ഭടന്‍മാരുടെ ആരോഗ്യപദ്ധതി, ക്യാന്റീന്‍ സൗകര്യം, പെന്‍ഷന്‍ എന്നിവ ഇല്ലെന്നു സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തില്‍ പറയുന്നു.

🙏കെഎസ്ആര്‍ടിസി
യുടെ വായ്പാ കുടിശിക 12,100 കോടി രൂപയാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടാണ് ഈ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

🙏അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനാല്‍ വൃക്കരോഗി മരിച്ചെന്ന ആരോപണത്തില്‍ തത്കാലം പരാതി നല്‍കില്ലെന്ന് മരിച്ച കാരക്കോണം സ്വദേശി സുരേഷ്‌കുമാറിന്റെ ബന്ധുക്കള്‍. സുരേഷ്‌കുമാറിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെത്തന്നെ പറഞ്ഞിരുന്നു.

🙏നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണത്തിന് അവകാശമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി ചോദിച്ചു.

🙏കോടതിയുടെ കസ്റ്റഡിയിലിരിക്കെ അക്രമ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയില്‍. കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍നിന്നു തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു.

🙏നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിലേക്കു മാറ്റി. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി നടത്തിയിരുന്നത്.

🙏നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാന്‍ പ്രധാന കാരണം കേന്ദ്രമന്ത്രി വി മുരളീധരനെന്ന് മന്ത്രി വി ശിവന്‍കുട്ടി. നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. മുരളീധരനും ശശി തരൂര്‍ എംപിയും കേരളത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

🙏പത്തനംതിട്ട കോഴഞ്ചേരിയില്‍ ബിജെപി – ഡിവൈഎഫ്ഐ സംഘര്‍ഷം. മൂന്നു പേര്‍ക്കു പരിക്കേറ്റു. കുറിയന്നൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഏറ്റുമുട്ടിയത്.

🙏മലപ്പുറം മമ്പാട് തുണിക്കടയുടെ ഗോഡൗണില്‍ ജീവനൊടുക്കിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിനു 12 പേര്‍ അറസ്റ്റിലായി. കോട്ടക്കല്‍ സ്വദേശി മുജീബ് റഹ്‌മാനെയാണ് കഴിഞ്ഞ ദിവസം തുണിക്കടയുടെ ഗോഡൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

🙏മദ്യപിച്ചു വാഹനമോടിച്ചതിനു പോലീസ് പിടികൂടിയ ഡിവൈഎഫ്ഐ വയനാട് ജില്ലാ ട്രഷറര്‍ ലിജോ ജോണിയെ പദവികളില്‍നിന്നു നീക്കി. പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്റ് ചെയ്തിട്ടുമുണ്ട്.

🙏തൃശൂരില്‍ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തൃശൂര്‍ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോള്‍ സ്വദേശി മെബിന്‍ (29), ചേറൂര്‍ സ്വദേശി കാസിം(28) എന്നിവരെയാണ് പിടികൂടിയത്.

🙏തൃശൂര്‍ പെരുമ്പിലാവ് പാതാക്കരയില്‍ കഞ്ചാവു സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരനു പരിക്ക്. കുന്നംകുളം സ്റ്റേഷനിലെ സിപിഒ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏പത്തനംതിട്ട കൂടലില്‍ ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ തലയ്ക്കടിച്ചു കൊന്നു. കൊട്ടാരക്കര സ്വദേശി ശശിധരന്‍പിള്ളയാണ് മരിച്ചത്. പ്രതിയായ രജനിയെ അറസ്റ്റു ചെയ്തു.

🙏പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 136/2022) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ അഞ്ചിനു രാവിലെ അഞ്ചു മുതല്‍ എല്ലാ ജില്ലകളിലും നടക്കും. 25 മിനിട്ടില്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തിലുള്ള ഓട്ടമാണ് ഈ ടെസ്റ്റ്.

ദേശീയം

🙏നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. അഞ്ചാം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. നടപടിക്കെതിരേ എഐസിസി ആസ്ഥാനത്ത് എംഎല്‍എമാര്‍ അടക്കമുള്ളവരെ അണിനിരത്തി പ്രതിഷേധിക്കും.

🙏കോണ്‍ഗ്രസ് എംപിമാര്‍ അടക്കമുള്ള നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ചു നടത്തി രാഷ്ട്രപതിയെ കണ്ടു നിവേദനം നല്‍കി. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡി നടപടിയിലും അഗ്നിപഥ് പദ്ധതിയിലും പ്രതിഷേധം പ്രകടിപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ഏഴംഗ നേതൃസംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടത്.

🙏അഗ്നിപഥ് പ്രതിഷേധംമൂലം 595 ട്രയിനുകള്‍ ഇന്നലെ റദ്ദാക്കി. 208 മെയിലും 379 പാസഞ്ചര്‍ ട്രെയിനുകളുമാണു റദ്ദാക്കിയത്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. യുപിയില്‍നിന്നും ഹരിയാനയില്‍നിന്നും ഡല്‍ഹിയിലേക്കു വരുന്ന ഹൈവേകളില്‍ പൊലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണു കാരണം.

🙏കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ വസതിയില്‍ വിശ്രമം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.

🙏മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയില്‍ സുരക്ഷാസേന സ്ത്രീ അടക്കം മൂന്നു നക്‌സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചു. നാഗേഷ് എന്ന രാജു തുളവി (40), മനോജ് (25), വനിതാ കേഡറായ രമ (23) എന്നിവരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രാജു തുളവി മൂന്ന് സംസ്ഥാനങ്ങളിലായി 57 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട നക്സല്‍ ഡിവിഷണല്‍ കമ്മിറ്റി അംഗമാണെന്നു പോലീസ്.

🙏പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണഗാന്ധി.

🙏രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉപാധിവച്ചു.

🙏മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടം. മഹാ വികാസ് അഖാഡി സഖ്യത്തിന് തിരിച്ചടി. ബിജെപിയുടെ അഞ്ചു സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ രണ്ടുവീതം സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ഒരു സീറ്റു മാത്രം.

🙏പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ മൂന്നു പേരെകൂടി ഡല്‍ഹി പോലീസ് പിടികൂടി. ഇവരില്‍ രണ്ടു പേര്‍ ഷൂട്ടര്‍മാരാണ്. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേര്‍ ചേര്‍ന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

🙏മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ ഒന്‍പതു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

🙏ഹ്രസ്വകാല സൈനിക പദ്ധതിയായ അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് കമല്‍ഹാസന്റെ രാഷ്ട്രീയ കക്ഷിയായ മക്കള്‍ നീതി മയ്യം. നാലു വര്‍ഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റാണെന്ന് മക്കള്‍ നീതി മയ്യം പ്രസ്താവനയില്‍ പറഞ്ഞു.

🙏ജമ്മു കാഷ്മീരില്‍ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഏഴു ഭീകരരെ വധിച്ചെന്ന് കാഷ്മീര്‍ പൊലീസ്. പുല്‍വാമ, കുല്‍ഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

അന്തർദേശീയം

🙏ഇന്ത്യയിലേക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള നാലു രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് പിന്‍വലിച്ചത്.

🙏ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിടും. എട്ടു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണി ഭരണ സഖ്യം പിരിച്ചുവിടാന്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റും വിദേശകാര്യ മന്ത്രി യായിര്‍ ലിപിഡും ചേര്‍ന്ന് തീരുമാനിച്ചു.

കായികം

🙏കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മന്‍പ്രീത് സിംഗാണ് ടീമിന്റെ നായകന്‍. ഹര്‍മന്‍പ്രീത് സിംഗ് ആണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം പി ആര്‍ ശ്രീജേഷ് ഗോള്‍വല കാക്കും.