മുഖ്യമന്ത്രിക്ക് ക്രിസ്റ്റമടുത്തു കിയ കാര്‍ണിവലില്‍ ആകും ഇനി യാത്ര. മുഖ്യമന്ത്രിയുടെ യാത്രക്കായി കിയയുടെ കാര്‍ണിവല്‍ ബുക്ക് ചെയ്തിരിക്കുകയാണ്.

സംസ്ഥാന പോലിസ് മേധാവിയുടെ പേരിലാണ് ബുക്കിങ്. ഇതോടെ ഇന്നോവ ക്രിസ്റ്റയില്‍ നിന്നുമാറി മുഖ്യന്റെ യാത്ര ലക്ഷ്വറി കാര്‍ വിഭാഗത്തില്‍ വരുന്ന കാര്‍ണിവലിലാകും.ക്രിസ്റ്റയേക്കാള്‍ സവിശേഷത കൊണ്ടും വില കൊണ്ടും മുന്നിലാണ് കാര്‍ണിവല്‍.34 ലക്ഷം മുതല്‍ 45 ലക്ഷം വരെ വില വരുന്ന കാര്‍ ആണിത്. സാമ്പത്തിക ഞെരുക്ക പശ്ചാത്തലത്തില്‍തതന്നെയാണ് ക്രിസ്റ്റവാങ്ങിയത്. അതേ സാമഹചര്യം ഒട്ടുംമച്ചപ്പെടാതെ തന്നെയാണ് കാര്‍ണിവല്‍ വാങ്ങുന്നതും.അമേരിക്കന്‍ പ്ര‍സിഡന്‍റിന്‍റെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ലിമോസിന്‍റെ ചെറുപതിപ്പാണ് ഇത്. ഒരുപാട് സീറ്റിംങ് പൊസിഷനുകളും സുഖ സൗകര്യങ്ങളുമുള്ള കാര്‍ണിവല്‍ മുഖ്യന്‍ തുടക്കംകുറിച്ചാല്‍ ഉടന്‍ മറ്റുവകുപ്പുകളിലേക്കും കടന്നുകയറിയേക്കും. പലരും പേരുദോഷം മൂലമാണ് ഇത്രവിലപിടിപ്പുള്ള കാര്‍ മാറ്റി നിര്‍ത്തുന്നത്.

ക്രിസ്റ്റയുടെ നിറം പോലെ തന്നെ മുഖ്യമന്ത്രിക്കായി ബുക്ക് ചെയ്തിരിക്കുന്ന കാര്‍ണിവലിന്റെ നിറവും ‘കറുപ്പ്’ തന്നെയാണ്. ഏറെ താമസിയാതെ തന്നെ ‘നമ്ബര്‍ 1’ ബോര്‍ഡുമായി മുഖ്യമന്ത്രി തന്റെ യാത്രകള്‍ ക്രിസ്റ്റയില്‍ നിന്ന് കാര്‍ണിവലിലേക്ക് മാറ്റും എന്ന് തന്നെയാണ് പ്രതീക്ഷ.

കൊറിയന്‍ കമ്ബനിയാണ് കിയ. 7 സീറ്റിങ് കപ്പാസിറ്റിയുള്ള കാര്‍ണിവലിന്റെ രണ്ടാമത്തെ റോ വിഐപി സീറ്റ് ആണ്.2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ നിന്ന് ലഭിക്കുന്നത് 200 പിഎസ് പവറും 400Nm ടോര്‍ക്കും ആണ് .8സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ആണ് കാര്‍ണിവലില്‍.