താരവിവാഹശേഷം, നയന്‍താര വിഘ്നേഷുമായി കേരളത്തില്‍ വിമാനമിറങ്ങി, ലക്ഷ്യം ഇങ്ങനെ

താരദമ്ബതികളായ നയന്‍താരയും വിഗ്‌നേഷ് ശിവനും വിവാഹശേഷം ആദ്യമായി കൊച്ചിയിലെത്തി.
അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇവര്‍ കേരളത്തിലെത്തിയത്.നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

കൊച്ചി വിമാനത്താവളത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഇരുവരും എത്തിയത്. നെടുമ്ബാശ്ശേരിയില്‍ നിന്ന് ഇരുവരും തിരുവല്ലയിലേക്ക് പോയി. കറുപ്പ് നിറത്തിലുള്ള ഫുള്‍ സ്ലീവ് ടീ ഷര്‍ട്ട് ആണ് വിഘ്‌നേഷിന്റെ വേഷം. ഓറഞ്ച് നിറത്തിലുള്ള ചുരിദാറിലാണ് നയന്‍താര എത്തിയത്.

ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. എത്രദിവസം കേരളത്തിലുണ്ടാവുമെന്നോ എവിടെയെല്ലാം സന്ദര്‍ശിക്കുമെന്നോ അറിവായിട്ടില്ലെങ്കിലും ഏതാനും ദിവസം ദമ്ബതികള്‍ കേരളത്തിലുണ്ടാവുമെന്നാണ് വിവരം.

Advertisement