15കാരൻ വിമാനത്തിൽ പീഡനത്തിനിരയായി ; ജീവനക്കാരനെതിരെ പോക്‌സോ കേസ്

കണ്ണൂർ: എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ വെച്ച്‌ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി.

മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ വെച്ച്‌ 15കാരൻ പീഡിപ്പിക്കപ്പെട്ടതായാണ് പരാതി.

കുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്‌ഥാനത്തിൽ മുംബൈ സ്വദേശി പ്രസാദിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്‌പർശിച്ചുവെന്നാണ് പരാതിയിലെ ആരോപണം.

Advertisement