കെഎസ്ആര്‍ടിസി ബസ്സിൽ യുവതിക്ക് നേരെ സഹയാത്രികന്റെ അതിക്രമം

Advertisement

തിരുവനന്തപുരം .കെഎസ്ആര്‍ടിസി ബസ്സിൽ യുവതിക്ക് നേരെ സഹയാത്രികന്റെ
അതിക്രമമെന്ന് പരാതി. തിരുവനന്തപുരത്ത് നിന്ന്
നെയ്യാറ്റിൻകരയിലേക്കുള്ള യാത്രക്കിടെ സീറ്റിൽ അടുത്തിരുന്നയാൾ കയറിപിടിച്ചതായി സാമൂഹ്യ
പ്രവർത്തകയായ യുവതി ഫേസ്ബുക്കിൽ വെളിപ്പെടുത്തി. അതിക്രമം കാണിച്ചയാളെ കണ്ടക്ടർ തടഞ്ഞുവെച്ചെങ്കിലും
ഇയാൾ പുറത്തുചാടി കടന്നുകളഞ്ഞു.

ഇയാൾക്ക് രക്ഷപ്പെടാനായി ഡ്രൈവർ ബസ്സിന്റെ വേഗത
കുറച്ചുവെന്നും യുവതി ആരോപിച്ചു. കണ്ടക്ടർ ആവശ്യപ്പെട്ടിട്ടും മറ്റ്
യാത്രക്കാരാരും ഇടപെട്ടില്ലെന്നും യുവതി ഫേസ്‌ബുക്കിൽ കുറിച്ചു. സംഭവത്തിൽ ഇമെയിൽ മുഖേന പൊലീസിന് പരാതി നൽകിയതായി യുവതി പറഞ്ഞു.

Advertisement