പടിഞ്ഞാറെ കല്ലട: കോതപൂരം വെട്ടിയതോട് റോഡിലെ യാത്ര വെല്ലുവിളിയാകുന്നു. പുതിയ പാലം നിര്‍മ്മാണവുമായി റോഡ് പൊളിച്ച് മാസങ്ങള്‍ കഴിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമാകുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത് എത്തി.

താത്ക്കാലികമായി നിര്‍മ്മിച്ച റോഡ് ഏറെ അപകടകരമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വെട്ടിയതോട് പാലത്തിന്റെ പണി വളരെ മന്ദഗതിയിലാണ് നടക്കുന്നത്. വെട്ടിയതോട് പാലത്തിന്റെ പണി വളരെ മന്ദഗതിയിലാണ് നടക്കുന്നത്. വെട്ടിയതോട് പാലത്തിന്റെ ഇരുകരകളിലുമുള്ളവര്‍ യാത്രയ്ക്ക് വളരെയേറെ ബുദ്ധിമുട്ടുകയാണ്.

ഇതുവഴിയുള്ള യാത്ര സുഖകരമാക്കുന്നതിന് പാലം പണി വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുകയും താല്‍ക്കാലിക റോഡ് സംരക്ഷിച്ച് യാത്രക്കാരെ സഹായിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വന്‍ അപകടസാധ്യയുള്ള താല്‍ക്കാലിക റോഡിനെ സംരക്ഷിക്കാന്‍ അധികൃതര്‍ സത്വര നടപടി കൈക്കൊള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.