കെ എസ് ആർ ടി സി മുൻ ജീവനക്കാരനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം:കെ എസ് ആർ ടി സി മുൻ എംപാനൽ ജീവനക്കാരനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
കോട്ടയം ബ്രഹ്മ മംഗലം സ്വദേശി എം കെ ഷിബുവിനെയാണ് തിങ്കളാഴ്ച പുലർചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ പാലാ ഡിപ്പോയിലെ കണ്ടക്ടറായിരുന്നു.

2020 ഡിസംബറിൽ ജോലി നഷ്ടപ്പെട്ടതിന് ശേഷം ഷിബു കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ബന്ധുക്കളും യൂണിയൻ പ്രതിനിധികളും പറഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നും ഇവർ ആരോപിച്ചു.

വിവരമറിഞ്ഞ് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

Advertisement