കരുനാഗപ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനിയെ ആണ് 2020ല്‍ പ്രേമം നടിച്ച് മദ്യവും പുകയിലയും മറ്റ് ലഹരി വസ്തുക്കളും നല്‍കി നിരവധി തവണ പീഡിപ്പിച്ചത്.

സംഭവത്തില്‍ പ്രതിയായ കരുനാഗപ്പള്ളി ആലപ്പാട് വെള്ളനാതുരുത്ത് കുന്നുംപുറത്ത് വീട്ടില്‍ സച്ചു(27)നെ തൃക്കുന്നപ്പുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

യുപി സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ ഈ പെണ്‍കുട്ടിയെ ഇയാള്‍ ലഹരി നല്‍കി ലൈംഗികമായി ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയുടെ ആക്രമണം മൂലം 2021 മുതല്‍ പുവര്‍ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ കൗണ്‍സിലിംഗിലാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് വ്യക്തമായത്. പ്രതി തീരദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതായും ഇതേ പ്രായത്തിലുള്ള നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.