പ്രതിഷ്ഠാദിനം: ശബരിമല നട ബുധനാഴ്ച തുറക്കും; ഭക്തരെ പ്രവേശിപ്പിക്കുക ഓൺലൈൻ ബുക്കിംഗിലൂടെ

Advertisement

സന്നിധാനം: പ്രതിഷ്ഠാ വാർഷിക ദിനത്തിന്റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഈ മാസം എട്ടിന് (ബുധനാഴ്ച) വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും.

ജൂൺ ഒൻപതിന് ആണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി അന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

ഓൺലൈൻ ബുക്കിംഗിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്കായി നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിങ് സംവിധാനം ഉണ്ടായിരിക്കും. മിഥുനമാസ പൂജകൾക്കായി ഈ മാസം 14 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും.19 ന് രാത്രിയാണ്നട അടയ്ക്കുക.

Advertisement