തിരുവനന്തപുരം. ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പ്രയാര്‍ഗോപാലകൃഷ്ണന്‍ (73)അന്തരിച്ചു. യാത്രക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും ചിതറയിലെ വീട്ടിലേക്കു പോകും വഴിയാണ് കാറില്‍വച്ച് അസ്വസ്ഥതയുണ്ടായത്. വട്ടപ്പാറ എസ് യു ടി ആശുപത്രിയിലാണ് അന്ത്യം.കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. 2001ല്‍ ചടയമംഗലത്തുനിന്നും എംഎല്‍എയായി.