കൊച്ചി . അഭിഭാഷകനെ മർദ്ദിച്ചയാളെ ഹൈക്കോടതി ജഡ്ജി തൽസമയം ഇടപെട്ട് പോലീസിന് ഏൽപ്പിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നഗരേഷാണ് അഭിഭാഷകനായ ലിയോ ലൂക്കോസിനെ നടുറോഡിൽ മർദ്ദിച്ചയാളെ പിടികൂടിയത്. മർദ്ദനമേറ്റ അഭിഭാഷകൻ്റെ ശ്രവണശേഷിയ്ക്ക് തകരാർ സംഭവിച്ചു.

ഹൈക്കോടതിയിലിലേക്ക് കാറിൽ പോകുകയായിരുന്ന അഭിഭാഷകനായ ലിയോ ലൂക്കോസിനാണ് എറണാകുളം ഫോർ ഷോർ റോഡിൽ രാവിലെ 10 മണിക്ക് മർദ്ദനമേറ്റത്ത്. ലിയോ സഞ്ചരിച്ചിരുന്ന കാറിൻ്റെ പിൻവശത്ത് മറ്റൊരു കാർ ഇടിച്ചതോടെയാണ് തുടക്കം. പിറകിലെ കാറിൽ നിന്ന് ഇറങ്ങി വന്ന തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യൻ അഭിഭാഷകനായ ലിയോയെ മുഖത്തിന് അടിക്കുകയായിരുന്നു.

പിന്നീട് കാറിൻ്റെ താക്കോൽ ഉപയോഗിച്ച് മർദ്ദനം തുടരുന്നതിനിടയിലാണ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഹൈകോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേഷ് വിഷയത്തിൽ ഇടപെട്ടത്. കൂടെ ഉണ്ടായിരുന്ന പോലീസുകാരനോട് പ്രതിയെ പിടിക്കുവാൻ ജസ്റ്റീസ് എൻ നഗരേഷ് നിർദ്ദേശിക്കുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത കൊച്ചി സെൻട്രൽ പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
അടിയുടെ ആഘാതത്തിൽ അഭിഭാഷകൻ്റെ ശ്രവണശേക്ഷിക്ക് തകരാർ സംഭവിച്ചു. പരുക്കേറ്റ അഭിഭാഷകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.