കൊച്ചി. രാഷ്ട്രീയകേരളം ആകാംഷയോടെ ഉറ്റുനോക്കിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് ചരിത്ര വിജയം നേടി. 72770 വോട്ടിനാണ് ഉമതോമസ് വിജയിച്ചത്. 25016വോട്ടാണ് ലീഡ്.
തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ഡോ.ജോജോസഫ് 47754വോട്ട് നേടി. ബിജെപിക്കും മുന്‍ തിരഞ്ഞെടുപ്പില്‍ നിന്നും രണ്ടായിരത്തില്പരം വോട്ട് കുറഞ്ഞു. എഎന്‍ രാധാകൃഷ്ണന് 12957 വോട്ടു നേടി.
വോട്ടെണ്ണല്‍ തുടക്കം മുതല്‍ ഒരിക്കല്‍പോലും എതിരാളികളെ മുന്നിലേക്കുവിടാതെ ലീഡ് നിലനിര്‍ത്തിയാണ് ഉമാതോമസ് കുതിച്ചുകയറിയത്. വോട്ടെണ്ണല്‍ ഏഴാം റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ കഴിഞ്ഞ തവണ പിടി തോമസ് നേടിയ 14329 എന്ന ഭൂരിപക്ഷത്തിനുമേല്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം 15505 വോട്ടായി ഉയര്‍ന്നിരുന്നു.
അതിനു ശേഷവും പകുതി റൗണ്ടുകള്‍ കൂടി എണ്ണാന്‍ ബാക്കിയുണ്ടെങ്കിലും ഉമാ തോമസ് നിയമസഭയിലിരിക്കുമെന്നും ഡോ. ജോ ജോസഫ് ലിസി ആശുപത്രിക്ക് നഷ്ടമാവില്ലെന്നും വ്യക്തമായി.
ഏഴ് റൗണ്ടുകള്‍ എണ്ണിയപ്പോള്‍ ഒരു റൗണ്ടിലെ ഒരു വോട്ടിംങ്ങ് മിഷ്യനില്‍ പോലും ലീഡ് നേടാന്‍ ഡോ. ജോ ജോസഫിനായില്ല എന്നതാണ് കൗതുകകരം. ഒരു റൗണ്ടില്‍ ശരാശരി 21 മിഷ്യനുകളാണുള്ളത്. ഏഴാം റൗണ്ടില്‍ മുഴുവന്‍ മിഷ്യനുകളും എണ്ണി തീരും മുന്‍പാണ് ഉമ പിടിയുടെ ഭൂരിപക്ഷത്തെ കടത്തിവെട്ടിയത്. ആ സംഖ്യയായിരുന്നു ഇത്തവണ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ടാര്‍ജറ്റ് അത് കടന്ന് വിജയത്തിന്റെ വിഹായസിലേക്ക് ഉമതോമസ് പറന്നുപൊങ്ങി. തൃക്കാക്കരയില്‍ ഇത്ര കടുത്ത മല്‍സരം നടക്കുമ്പോള്‍ ആരും പ്രതീക്ഷിക്കാന്ധൈര്യപ്പെടാത്ത 25016 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമയ്ക്ക് തൃക്കാക്കര നല്‍കിയത്.