കൊച്ചി. തൃക്കാക്കര ആദ്യ റിപ്പോര്‍ട്ടുകളില്‍ യുഡിഎഫ് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് രണ്ടുംഎന്ഡിഎക്ക് രണ്ടും എന്നനിലയിലാണ് ലഭിച്ചത്. മൂന്നുവോട്ടുകള്‍ അസാധുവായി. ബൂത്തുകളില്‍ ആദ്യഘട്ടം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാതോമസ് മുന്നില്‍ തുടരുകയാണ്. യുഡിഎഫ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയത്തിലേക്കാണ് ഉമ മുന്നേറുന്നത്.
12 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണല്‍. 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്.
ആദ്യ റൗണ്ടില്‍ ഇടപ്പള്ളിയിലെ ബൂത്തുകള്‍
രണ്ടാം റൗണ്ട്- ഇടപ്പള്ളിയിലെ ചില ബൂത്തുകള്‍, മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല
മൂന്നാം റൗണ്ട്- വെണ്ണല, പാലാരിവട്ടം, മാമംഗലം എന്നിവടങ്ങളിലെ ശേഷിക്കുന്ന ബൂത്തുകള്‍. ചളിക്കവട്ടം
നാലാം റൗണ്ട്- തമ്മനം, പൊന്നുരുന്നി, കാരണക്കോടം. പാലാരിവട്ടത്തെ ചില ബൂത്തുകളും
അഞ്ചാം റൗണ്ട്- പൊന്നുരുന്നി, വൈറ്റില മേഖലകള്‍

ആറാം റൗണ്ട്- തൈക്കൂടം, വൈറ്റില, ചന്പക്കര.. കലൂര്‍ പാറേപ്പറന്പ് ഭാഗത്തെ ഒരു ബൂത്തും
ഏഴാം റൗണ്ട്- പാറേപ്പറമ്ബിലെ ശേഷിക്കുന്ന ബൂത്തുകള്‍.. കടവന്ത്ര, എളംകുളം ഭാഗത്തെ ബൂത്തുകളും
എട്ടാം റൗണ്ട്- കടവന്ത്രയിലെ ശേഷിക്കുന്നവ, പമ്ബിള്ളി നഗര്‍, തൃക്കാക്കര കൊച്ചിന് പബ്ലിക് സ്കൂള്‍, ഭാരത മാതാ കോളജ് ബൂത്തുകള്‍
ഒമ്ബതാം റൗണ്ട്- തൃക്കാക്കര തോപ്പില്‍ സ്കൂള്‍, ngo ക്വാര്‍ട്ടേഴ്സ്, മരോട്ടിച്ചുവട്, പടമുഗള്‍ മേഖല
പത്താം റൗണ്ട്- പടമുഗളിലെ ശേഷിക്കുന്നവ, പാലച്ചുവട്, ചെന്പുമുക്ക്
പതിനൊന്നാം റൗണ്ട്- തുതിയൂര്‍, കൊല്ലംകുടി മുഗള്‍, തെങ്ങോട്, കുഴിക്കാട്ടുമൂല, കാക്കനാട് മുനിസിപ്പല്‍ എല്‍.പി സ്കൂള്‍ ബൂത്ത്, മാര്‍ അത്തനേഷ്യസ് ഹൈസ്കൂള്‍ ബൂത്ത്
പന്ത്രണ്ടാം റൗണ്ട്- (അവസാന റൗണ്ട്)- മാര്‍ അത്തനേഷ്യസ് ഹൈസ്കൂള്‍ ബൂത്തിലെ ശേഷിക്കുന്നവ, ചിറ്റേത്തുകര നസറത്തുല്‍ ഇസ്ലാം എല്‍.പി സ്കൂള്‍ ബൂത്ത്, മാവേലിപുരം എം.ആര്.എ ഹാള്‍ ബൂത്ത് ഉള്‍പ്പെടെ 8 ബൂത്ത്
ഉമാതോമസിന്റെ ഭൂരിപക്ഷം 8231 9.22 മണി
ഉമയുടെ ലീഡ് 8756 9.30 മണി
ലീഡ് 8813 9.33 മണി
നാലു റൗണ്ട് പൂര്‍ത്തിയായി ഉമതോമസ് 9025 ലീഡ് 9.34മണി
9514 ലീഡ്, 9.37 മണി
അഞ്ചാം റൗണ്ട് തുടങ്ങി
നന്മയുടെ വിജയം : പി കെ കുഞ്ഞാലിക്കുട്ടി
വർഗീയ ചേരിതിരിവിനെതിരായ ഫലം
UDF ൻ്റെ വികസന രാഷ്ട്രീയത്തെ ജനം പിന്തുണച്ചു
തൃക്കാക്കരയിൽ വിഭാഗീയ പ്രചരണം നടന്നു, അക്കാര്യങ്ങള്‍ ജനം തള്ളി
സർക്കാരിനെതിരായ വിലയിരുത്തൽ : സാദിഖലി തങ്ങൾ
10017 ലീഡ് ഉമ
കെ വി തോമസിന്റെ വീടിന്റെ മുന്നിൽ പടക്കം പൊട്ടിച്ച് യുഡിഎഫ് പ്രവർത്തകർ
10916 അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമ ബഹുദൂരം മുന്നില്‍
11008 മുന്നില്‍ 10.00 മണി
11219 ഉമ മുന്നില്‍,
ജനവിധി അംഗീകരിക്കുന്നുവെന്നും അപ്രതീക്ഷിതമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി എന്‍ മോഹനന്, മുഖ്യമന്ത്രി നേരിട്ട ഇലക്ഷന് നയിച്ചു എന്നത് തെറ്റാണ്, പാര്‍ട്ടി നേതാക്കളാണ് നയിച്ചത്.ട്വൻ്റി ട്വൻറി നിഷ്പക്ഷ നിലപാട് സ്വീകരിച്ചു, ഭരണത്തിന്റെ വിലയിരുത്തലാണ് എന്നത് തെറ്റ്. ജനഹിതം എതിരായിരുന്നു.ഇത്രയും വോട്ടിന് പരാജയപ്പെടുമെന്നത് അപ്രതീക്ഷിതമാണ്.
11512 10.10 മണി
12216 10.14 മണി
പകുതി വോട്ട് എണ്ണി തീർന്നപ്പോൾ.
ഉമതോമസ് ലീഡ് 15505.
കെ റെയിലും വികസനവും മുഖ്യവിഷയമായി ചൂണ്ടിക്കാട്ടിയ എല്‍ഡിഎഫിന്റെ പരാജയം കെ റെയില്‍ ജനം ഇഷ്ടപ്പെടുന്നില്ലെന്നതിന്റെ തെളിവാണെന്നും ഇടതുമുന്നണി കെറെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും എന്‍കെ പ്രേമചന്ദ്രന് പറഞ്ഞു.
ഭരണത്തിനെതിരായ സ്ത്രീകളുടെ വിജയമാണിതെന്ന് കെകെ രമ എംഎല്‍എ ചൂണ്ടിക്കാട്ടി
ഉമതോമസ് ലീഡ് 17852
സെഞ്ച്വറി അടിക്കാന്‍ വന്ന പിണറായിവിജയനെ സീറോആക്കി വിട്ടതായി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.യുഡിഎഫിന്റെ അതിശക്ത മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന വിജയം.പിണറായി സർക്കാരിന്റെ കൗൺഡൗൺ തുടങ്ങി.യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോയി.
18004 ലീഡ് എട്ട് റൗണ്ട് അവസാനിച്ചു
കൊച്ചിക്ക് പഴയകൊച്ചിയായിരിക്കാനാണ് വിധിയെന്ന് ഫേസ്ബുക് പോസ്റ്റില്‍ എംഎം മണി
തിരുത മീനുമായി യുഡിഎഫ് പ്രകടനം, കെവി തോമസിന്റെ വീടിന് പൊലീസ് കാവല്‍.
ഉമാ തോമസിനെ അനുമോദിച്ച് കെവി തോമസ്, അന്നും ഇന്നും വ്യക്തിബന്ധംതുടരുന്നു. സോണിയ ഉഴ്പ്പെടെയുള്ള നേതാക്കളുമായി ഇപ്പോഴും വ്യക്തിബന്ധം തുടരുന്നു. വികസനമുദ്രാവാക്യം കേരളം പലപ്പോഴും ഇഷ്ടപ്പെട്ടിട്ടില്ലെന്നും കെവി തോമസ്.
18116 ലീഡ്
അഹ്ങ്കാരവും പിടിവാശിയും ജനം അംഗീകരിക്കില്ലെന്ന് എകെ ആന്റണി.
ലീഡ് 18302 , 11.16 മണി ഒന്‍പതാം റൗണ്ട് പൂര്‍ത്തിയായി
ലീഡ് 20481
തോൽവി പൂർണമായി അംഗീകരിക്കുന്നു
പാർട്ടി ഏൽപ്പിച്ച ദൗത്യം തന്നാലാകും വിധം നിർവേറ്റാനയെന്ന് ജോ
തോൽവിയെ സംബന്ധിച്ച മറ്റ് കാര്യങ്ങൾ പാർട്ടി പരിശോധിക്കും
പാർട്ടി മറുപടി പറയും
ആരും പ്രതീക്ഷിക്കാത്ത തോൽവി
കൂടെ നിന്ന എല്ലാവർക്കും നന്ദി
ലെനിൻ സെൻ്ററിൽ എല്ലാവരോടും യാത്ര പറഞ്ഞ് ജോ വീട്ടിലേക്ക് പോയി
ഉമക്ക് 22483 ലീഡ്,തൃക്കാക്കരയുടെ 2011ലെ ബെന്നിബഹനാന്റെ ലീഡ് മറികടന്നു
നിയോജകമണ്ഡലത്തില്‍ ഉടനീളം പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയോട് ജനങ്ങളുടെ അവിശ്വാസപ്രകടനമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്