പാലക്കാട്. സെലന്റ് വാലി സൈരന്ദ്രി വനത്തില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍ രാജനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം.വനത്തിനകത്ത് 1200ഓളം വിദഗ്ദരും പൊലീസും തിരച്ചില്‍ നടത്തിയിട്ടും രാജനെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.വരുന്ന മകള്‍ രേഖഘയുടെ വിവാഹം 11ന് നടക്കാനിരിക്കെ വിവാഹത്തിന് മുന്‍പ് രാജന് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കണ്ണീരോടെ കുടുംബം കാക്കുന്നത്.
മെയ് മൂന്നിന് രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സൈരന്ദ്രി വനത്തിലെ ക്യാമ്പില്‍ നിന്ന് സന്തോഷത്തൊടെ പിരിഞ്ഞ രാജനെ പിന്നീടാരും കണ്ടിട്ടില്ല.വനംവകുപ്പ് ചരിത്രത്തിലെ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ തിരച്ചിലാണ് രാജന് വേണ്ടി 15 ദിവസത്തോളം നടത്തിയത്.കാടിനെ നന്നായി അറിയാവുന്ന ഹൃദയത്തോട് ചേര്‍ത്ത് ജീവിക്കുന്ന രാജന് കാട്ടില്‍വെച്ച് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് തന്നെയാണ് സഹപ്രവര്‍ത്തകരും കുടുംബവും വിശ്വസിക്കുന്നത്. അപ്പോള്‍ പിന്നെ രാജനെവിടെ പോയി എന്ന ചോദ്യം വീണ്ടും ബാക്കിയാകും.
രാജന് വേണ്ടി വനത്തിലെ തിരച്ചില്‍ അവസാനിപ്പിച്ചതോടെ രാജന് തന്നെ കാട് വിട്ട് പുറത്ത് പോയിരിക്കാം എന്നാണ് വനംവകുപ്പിന്റെയും പൊലീസിന്റെയും നിഗമനം.തമിഴ്നാട്ടിലേക്കും കര്‍ണ്ണാടകയിലേക്കും ഇതിനോടകം കേസിന്റെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം
സെലന്റ് വാലി സൈരന്ദ്രി വനത്തില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍ രാജനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം.വനത്തിനകത്ത് 1200ഓളം വിദഗ്ദരും പൊലീസും തിരച്ചില്‍ നടത്തിയിട്ടും രാജനെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.വരുന്ന 11 നടക്കുന്ന മകളുടെ വിവാഹത്തിന് മുന്‍പ് രാജന് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം
കഴിഞ്ഞ മെയ് മൂന്നിന് രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സൈരന്ദ്രി വനത്തിലെ ക്യാമ്പില്‍ നിന്ന് സന്തോഷത്തൊടെ പിരിഞ്ഞ രാജനെ പിന്നീടാരും കണ്ടിട്ടില്ല.വനംവകുപ്പ് ചരിത്രത്തിലെ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ തിരച്ചിലാണ് രാജന് വേണ്ടി 15 ദിവസത്തോളം നടത്തിയത്.കാടിനെ നന്നായി അറിയാവുന്ന രാജന് കാട്ടില്‍വെച്ച് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് തന്നെയാണ് സഹപ്രവര്‍ത്തകരും കുടുംബവും വിശ്വസിക്കുന്നത്.അപ്പോള്‍ പിന്നെ രാജനെവിടെ പോയി എന്ന ചോദ്യം വീണ്ടും ബാക്കിയാകും..രാജന് വേണ്ടി വനത്തിലെ തിരച്ചില്‍ അവസാനിപ്പിച്ചതോടെ രാജന് തന്നെ കാട് വിട്ട് പുറത്ത് പോയിരിക്കാം എന്നാണ് വനംവകുപ്പിന്റെയും പൊലീസിന്റെയും നിഗമനം.തമിഴ്നാട്ടിലേക്കും കര്‍ണ്ണാടകയിലേക്കും ഇതിനോടകം കേസിന്റെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം