തൃശൂര്‍.വെള്ളി ബ്രേസ്ലറ്റ് ധരിച്ചതിന്റെ പേരില്‍ പതിനാലുകാരന് മദ്രസ അധ്യാപകന്റെ ക്രൂരമര്‍ദനം. തൃശൂര്‍ എരുമപ്പെട്ടി പഴവൂര്‍ ജുമ മസ്ജിദ് സദറിലാണ്
സംഭവം. വന്ദേരി ഐരൂര്‍ സ്വദേശിയായ ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് കേസെടുത്തു. കുട്ടിക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്കി.
പഴവൂർ ജുമാമസ്ജിദിന്റെ ഭാഗമായ മദ്രസയിലെ അധ്യാപകന് വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെയാണ് എരുമപ്പെട്ടി
പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. മതപഠന വിദ്യാർത്ഥിയായ കുട്ടി
വെള്ളിയുടെ ബ്രേസ്ലെറ്റ് കയ്യിൽ ധരിച്ഛ് എത്തിയത് അധ്യാപകൻ ചോദ്യം ചെയ്തു. തന്റെ
പിതാവ് പറഞ്ഞതനുസരിച്ചാണ് ബ്രേസ്ലെറ്റ് ധരിച്ചതെന്ന് കുട്ടി അധ്യാപകനെ അറിയിച്ചു.
ഇതേത്തുടർന്ന് അധ്യാപകൻ കുട്ടിയെ കഴുത്തിൽ കുത്തിപ്പിടിച്ച് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ആദ്യം വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ നല്കി.
സംഭവത്തെ തുടര്‍ന്ന് അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്ത്. ഖാസിം സഖാഫിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് തുടങ്ങി